കോൺഗ്രസ് ഇനി ഉണരില്ല!!സോണിയയും രാഹുലും പ്രവർത്തക സമിതിയില്നിന്നും വിട്ടുനിന്നു.പ്രിയങ്ക കടൽക്കിഴവന്മാർ കോൺഗ്രസിനെ ഇന്ത്യയിൽ ഇല്ലാതാക്കുന്നു.മുകൾ വാസ്നിക്ക് പുതിയ പ്രസിഡന്റ് ?

ന്യൂഡൽഹി:കോൺഗ്രസ് അതിന്റെ ഏറ്റവും ദയനീയ തകർച്ചയിൽ നിന്നും ഇനി കരകയറില്ല .കോൺഗ്രസിലെ വൃദ്ധ നേതൃത്വം ഇപ്പോഴും പണിയെടുക്കാതെ പാർട്ടിയിൽ അധികാരം കൈയാളിക്കൊണ്ടിരിക്കയാണ് .സോണിയായ്ക്കും രാഹുലിനും ഇനി കോൺഗ്രസിനെ പുനഃ:രുജ്ജീവിപ്പിക്കാം എന്ന യാഥര് പ്രതീക്ഷയുമില്ല .അതിനാൽ തന്നെയാവണം കോൺഗ്രസിന്റെ ഇടക്കാല ദേശീയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള യോഗത്തിൽ പങ്കെടുക്കാതെ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുംവിട്ടുനിൽക്കുന്നത് .

രാഹുലിന്റെ പിൻഗാമിയെ കണ്ടെത്തുമ്പോൾ സംഘടനയ്ക്കു പൂർണ സ്വാതന്ത്ര്യം നൽകുന്നതിനാണ് ഇരുവരും വിട്ടുനിൽക്കുന്നതെന്നാണു വിവരം എങ്കിലും കോൺഗ്രസിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ആന്റണിയെ പോലുള്ള വുദ്ധ നേതൃത്തത്തിൽ അവർക്ക് ആത്ഹര്‌പ്തിയുള്ളതായി നേതാക്കൾ തന്നെ സൂചന നൽകുന്നു .അതേസമയം മുകൾ വാസ്നിക്ക് പുതിയ പ്രസിഡന്റ് ആകുമെന്ന സൂചനകളുണ്ട്

ഇടക്കാല പ്രസിഡന്റിനെ കണ്ടെത്താൻ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഉച്ചയ്ക്ക് ഒരു മണിയോടെ പിരിഞ്ഞു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കൂടി ആരായാൻ യോഗം തീരുമാനിച്ചു. സംസ്ഥാനങ്ങളെ 5 മേഖലകളായി തിരിച്ചുള്ള ചർച്ച എഐസിസി ആസ്ഥാനത്ത് പുരോഗമിക്കുന്നു. സംസ്ഥാനങ്ങളുടെ നിലപാടറിഞ്ഞ ശേഷം രാത്രി എട്ടിനു വീണ്ടും പ്രവർത്തക സമിതി ചേരും. രാഹുലിന്റെ നിർദേശ പ്രകാരമാണു മേഖലാ കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. ഇവയിൽ രാഹുലും സോണിയ ഗാന്ധിയും അംഗങ്ങളാണ്.

തങ്ങളുടെ പേരുകളും മേഖല തിരിച്ചുള്ള സംഘങ്ങളിൽ ഉണ്ടായതു തെറ്റാണെന്ന് സോണിയ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ വിശാലമായ ചർച്ച തന്നെ നടത്തണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കിഴക്കൻ മേഖലാ കമ്മിറ്റിയിലാണ് സോണിയ അംഗമായത്. രാഹുലാകട്ടെ പടിഞ്ഞാറൻ‌ മേഖലാ കമ്മിറ്റിയിൽ അംഗമാണ്.

അതേസമയം ദേശീയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള യോഗത്തിൽ രാഹുലിന്റെ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നുണ്ട്. പാർട്ടി നേതാക്കളുടെ നിരന്തര അഭ്യർഥന തള്ളിക്കളഞ്ഞാണ് രാഹുൽ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനം രാജിവച്ചത്.

Top