രാ​ജ്യം അ​പ​ക​ട​ത്തി​ൽ,രാജ്യം ഇളക്കിമറിക്കുന്ന പ്രക്ഷോഭത്തിന് സോണിയയുടെ ആഹ്വാനം. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലല്ല തെരുവിലിറങ്ങണമെന്ന് പ്ര​വ​ർ​ത്ത​ക​രോ​ട് സോ​ണി​യ

ന്യൂ​ഡ​ൽ​ഹി: ജനങ്ങള്‍ നല്‍കിയ അധികാരം അപകടകരമായ രീതിയില്‍ മോദി സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടാണ് സോണിയായുടെ ആഹ്വാനം . സര്‍ക്കാരിന്റെ ദുര്‍ഭരണം തുറന്നുകാട്ടാന്‍ രാജ്യത്തെ ഇളക്കിമറിച്ചുള്ള പ്രക്ഷോഭം നടത്തണമെന്നും സോണിയ ഗാന്ധി ആഹ്വാനം ചെയ്തു. ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് സോണിയാ ഗാന്ധി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. കോണ്‍ഗ്രസ് പ്രക്ഷോഭ അജണ്ട രൂപീകരിക്കണം. അതുവഴി ജനങ്ങള്‍ക്ക് മുമ്പില്‍ മോദി സര്‍ക്കാരിനെ തുറന്നുകാട്ടണമെന്നും സോണിയാ ആവശ്യപ്പെട്ടു.ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…

ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബി​ജെ​പി ജ​നാ​ധി​പ​ത്യ​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. രാ​ജ്യ​ത്തെ സ​മ്പ​ദ്‌​വ്യ​സ്ഥ​യു​ടെ നി​ല​വി​ലെ ഭീ​ഷ​ണ​മാ​യ അ​വ​സ്ഥ​യെ സം​ബ​ന്ധി​ച്ച് അ​വ​ർ ഉ​ത്‌​ക​ണ്‌​ഠ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന​തി​ലും പ്ര​ധാ​നം ആ​ളു​ക​ളി​ലേ​ക്ക് നേ​രി​ട്ട് ഇ​റ​ങ്ങു​ന്ന​തി​നാ​ണെ​ന്നും സോ​ണി​യ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യം ഏ​റ്റ​വും കൂ​ടു​ത​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന കാ​ല​മാ​ണി​ത്. ജ​നാ​ധി​പ​ത്യ​ത്തെ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബി​ജെ​പി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു. ഇ​തി​നെ നി​ർ​ഭ​യ​മാ​യി നേ​രി​ട​ണം. തെ​രു​വു​ക​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും പ​ട്ട​ണ​ങ്ങ​ളി​ലും നി​ർ​ഭ​യ​മാ​യി പോ​രാ​ടാ​ൻ ഉ​ണ​ർ​ന്ന് എ​ണീ​ക്കു​ക. സാ​മ്പ​ത്തി​ക​മോ സാ​മൂ​ഹി​ക​മോ ആ​ക​ട്ടെ, ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​മു​ണ്ടാ​ക​ണ​മെ​ന്നും അ​വ​ർ പ്ര​വ​ർ​ത്ത​ക​രെ ഓ​ർ​മ​പ്പെ​ടു​ത്തി.
പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ താ​ഴെ​ത്ത​ട്ടി​ല്‍ പ്ര​വ​ര്‍​ത്ത​നം സ​ജീ​വ​മാ​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് സം​യോ​ജ​ക്മാ​രെ നി​യ​മി​ക്കും. അ​ഞ്ച് ജി​ല്ല​ക​ളു​ള്ള ഒ​രു ഡി​വി​ഷ​ന്‍റെ ചു​മ​ത​ല മൂ​ന്ന് പേ​ര്‍​ക്ക് ന​ല്‍​കും. സോ​ണി​യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന എ​ഐ​സി​സി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

Top