കോൺഗ്രസ് മുങ്ങുന്ന കപ്പൽ!..കഴിവുകെട്ട പ്രസിഡന്റ് അമ്മയും മകനും കോൺഗ്രസിന്റെ ചരമഗീതം എഴുതുന്നു.

ചണ്ഡീഗഡ്: അടുത്ത വർഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവെച്ചു. രാജ്ഭവനിലെത്തി അമരിന്ദർ സിങ് രാജിക്കത്ത് ഗവർണർക്ക് കൈമാറി. ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് രാജി. കഴിവുകെട്ട കോൺഗ്രസ് നേതൃത്വം ഉള്ളതിനാൽ കോൺഗ്രസിന്റെ കൈവശം ഉള്ള മൂന്നു സംസ്ഥാനത്ത് കൂടി ഭരണം നഷ്ടമാകും എന്നാണു ഹൈക്കമാന്റിനെ എതിർക്കുന്നവർ പറയുന്നത് .കോൺഗ്രസ് അതിന്റെ ഏറ്റവും ദയനീയമായ അവസ്ഥയിൽ ആണിപ്പോൾ .അപ്പോഴാണ് ഏറ്റവും ശക്തമായ സംസ്ഥാനത്ത് നേതൃത്വത്തിന്റെ കഴിവുകേട് കൊണ്ട് ഭരണം നഷ്ടമാകാൻ   പോകുന്നത് .അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസ് നാമവശേഷമായെന്ന് ആംആദ്മി ദേശീയ വക്താവും എം.എല്‍.എയുമായ രാഗവ് ചദ്ദ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ രാജിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. ജനങ്ങള്‍ അവരുടെ വിലപ്പെട്ട സമ്മതിദാനവകാശം കോണ്‍ഗ്രസിന് വേണ്ടി പാഴാക്കരുത്. അധികാരത്തോടുളള ആസക്തിയാണ് കോണ്‍ഗ്രസിനെ ക്ഷയിപ്പിച്ചത്. അവര്‍ ആത്മഹത്യാ മുനമ്പിലാണ്്. പഞ്ചാബില്‍ കോണ്‍ഗ്രസ് അപ്രസക്തമാണ് ‘ രാഗവ് ചദ്ദ പറഞ്ഞു.

2019 ലായിരുന്നു അമരീന്ദറും നവജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള തർക്കങ്ങൾ പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. അമരീന്ദർ മന്ത്രിസഭയിൽ അംഗമായിരുന്ന സിദ്ധുവിനെ മന്ത്രിസഭ അഴിച്ചുപണിയിൽ അമരീന്ദർ സുപ്രധാന വകുപ്പിൽ നിന്നും മാറ്റി. തദ്ദേശ ഭരണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സിദ്ധുവിന് വൈദ്യുതി വകുപ്പ് നൽകി കൊണ്ടായിരുന്നു പൊളിച്ചെഴുത്ത്. സിദ്ധുവിന് മികച്ച പ്രവർത്തനം നടത്താൻ സാധിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നീക്കം. എന്നാൽ തിരുമാനത്തിൽ ചെടിച്ച സിദ്ധു വകുപ്പ് ഏറ്റെടുക്കാതെ രാജി സമർപ്പിച്ചു. ഇതിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ സിദ്ധു സജീവമായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ സിദ്ധു പാർട്ടി വിട്ടേക്കുമെന്നും ബിജെപിയിലേക്ക് മടങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. മാത്രമല്ല സിദ്ധുവിനെ ചാടിച്ച് സംസ്ഥാനത്ത് ഭരണം പിടിക്കാൻ ആം ആദ്മി ശ്രമിക്കുന്നതായുള്ള വാർത്തകളും പ്രചരിച്ചു എന്നാൽ സിദ്ധുവിനെ കൈവിട്ടാൽ തിരിച്ചടിയാകുമെന്ന തിരിച്ചറിവിൽ ഹൈക്കമാന്റ് നേതൃത്വം ഇടപെട്ട് അദ്ദേഹത്തിനെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സിദ്ധുവിന് ഉപമുഖ്യമന്ത്രി സ്ഥാനമായിരുന്നു ഹൈക്കമാന്റ് വാഗ്ദാനം. എന്നാൽ ഇതിനോട് സിദ്ധു താത്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെ അദ്ദേഹത്തിനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കാൻ ഹൈക്കമാന്റ് തിരുമാനിച്ചു.ഇതിൽ വലിയ ഉടക്കായിരുന്നു അമരീന്ദർ ഉയർത്തിയത്. ഒടുവിൽ ഏറെ ചർച്ചകൾക്ക് ശേഷം ക്യാപ്റ്റൻ വഴങ്ങി. പിസിസി അധ്യക്ഷനായി സിദ്ധു ചുമതലയേറ്റെടുക്കുന്ന ചടങ്ങിൽ ഒറ്റക്കെട്ടായി നീങ്ങുമെന്ന് അമരീന്ദർ പ്രഖ്യാപിച്ചെങ്കിലും ഇരുവരും തമ്മിലുള്ള തർക്കം പിന്നേയും മുറുകി.

തന്റെ പക്ഷത്തുള്ള എംഎൽഎമാരെ അണിനിരത്തി അമരീന്ദറിനെതിരായ ചരടുവലി സിദ്ധു ശക്തമാക്കി. ഇതിനിടയിൽ കഴിഞ്ഞ ദിവസം 40 എംഎൽഎമാർ അമരീന്ദറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്റിന് കത്ത് നൽകി. അമരീന്ദറിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടി സുനിശ്ചതമാണെന്നായിരുന്നു നേതാക്കൾ പരാതിപ്പെട്ടത്. മന്ത്രിമാർ ഉൾപ്പെടെയുള്ളവരായിരുന്നു മുഖ്യമന്ത്രിയ്ക്കെതിരെ തിരിഞ്ഞത്. ഹൈക്കമാന്റ് അനുകൂല നിലപാട് എടുത്തില്ലേങ്കിൽ തങ്ങൾ രാജിവെയ്ക്കുമെന്നും ആം ആദ്മിയിൽ ചേരുമെന്നും നേതാക്കൾ ഭീഷണി മുഴക്കി. ഇതോടെ നേതാക്കളുടെ സമ്മർദ്ദത്തിന് നേതൃത്വം വഴങ്ങുകയായിരുന്നു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചന ഹൈക്കമാന്റിന് ഉണ്ടായിരുന്നു. പാർട്ടിയിൽ സ്വന്തം നിലയിൽ അമരീന്ദർ തിരുമാനം എടുക്കുന്നുവെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നീക്കം. ഹൈക്കമാന്റ് നിർദ്ദേശങ്ങൾ പാലിക്കാൻ അമരീന്ദർ തയ്യാറാകാതിരുന്നതും നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. അമരീന്ദർ-സിദ്ധു തർക്കവും കോൺഗ്രസിന് തലവേദനയായി. അതേസമയം പഞ്ചാബ് കോൺഗ്രസിലെ അതിശക്തനായ അമരീന്ദറിനെ മാറ്റിയാൽ അത് വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് നേതൃത്വം ആശങ്കപ്പെട്ടു. ഇതോടെയായിരുന്നു തിരുമാനത്തിൽ നിന്നുള്ള പിൻമാറ്റം. എന്നാൽ ഏറ്റവും ഒടുവിലായുള്ള എഐസിസി സർവ്വേയിൽ ക്യാപ്റ്റന്റെ ജനപ്രീതി ഇടിഞ്ഞുവെന്ന കണ്ടെത്തൽ കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹൈക്കമാന്റിനെ പ്രേരിപ്പിച്ചുവെന്നാണ് വിവരം. മാത്രമല്ല സിദ്ധു പക്ഷത്തെ എംഎൽഎമാരുടെ നീക്കവും കൂടി ആയതോടെ നേതൃമാറ്റം എന്ന തിരുമാനത്തിലേക്ക് ഹൈക്കമാന്റ് എത്തുകയായിരുന്നു.തുടർന്ന് സോണിയ ഗാന്ധി അമരീന്ദരറിനെ നേരിട്ട് തിരുമാനം അറിയിച്ചു. ശനിയാഴ്ച വൈകീട്ട് നിയമസഭ കക്ഷി യോഗം ചേരാൻ ഹൈക്കമാന്റ് അനുവാദം നൽകുകയായിരുന്നു.

എഐസിസി നിരീക്ഷകരായ മുതിർന്ന നേതാക്കളെ സംസ്ഥാനത്തേക്ക് അയക്കുകയും ചെയ്തു. തനിക്കെതിരായ നീക്കം മനസിലാക്കിയ അമരീന്ദർ സോണിയയെ കണ്ട് അതൃപ്തി പ്രകടിപ്പിച്ച ശേഷം ഒടുവിൽ രാജി പ്രഖ്യാപിക്കുകയായിരുന്നു. അപമാനിക്കപ്പെട്ടുവെന്നായിരുന്നു ക്യാപ്റ്റൻ രാജിയ്ക്ക് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചത്. അനുയായികളുമായി ചർച്ച ചെയ്ത ശേഷം ഭാവി കാര്യങ്ങൾ തിരുമാനിക്കുമെന്ന് പറഞ്ഞ അമരീന്ദർ തനിക്ക് മുന്നിൽ നിരവധി സാധ്യതകൾ ഉണ്ടെന്നും വ്യക്തമാക്കി. ഇതോടെ മുതിർന്ന നേതാക്കളേയും കൂട്ടി അമരീന്ദർ കോൺഗ്രസ് വിട്ടേക്കുമെന്നുള്ള ചർച്ചകൾ ശക്തമായിട്ടുണ്ട്. സിഖ് സമുദായത്തിനിടയിൽ വലിയ പിന്തുണയുള്ള അമരീന്ദറിന്റെ മുന്നോട്ടുള്ള നീക്കം സസൂക്ഷ്മം വിലയിരുത്തുകയാണ് നേതൃത്വം. അതേസമയം പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകളും കോൺഗ്രസിൽ ആരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയെ കണ്ടെത്താനുളള ചുമതല കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് നൽകി കൊണ്ടുള്ള പ്രമേയം നിയമസഭ കക്ഷിയോഗം പാസാക്കിയതായി സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നവജ്യോത് സിംഗ് സിദ്ധുവിനെ കോൺഗ്രസ് തിരഞ്ഞെടുക്കുമോയെന്നതാണ് ഇപ്പോഴത്തെ ചോദ്യം. അമരീന്ദറിന് പകരക്കാരനായി സിദ്ധു വരണമെന്നതാണ് സംസ്ഥാനത്തെ വലിയൊരു വിഭാഗം കോൺഗ്രസ് നേതാക്കളും ആവശ്യപ്പെടുന്നത്.

എന്നാൽ സിദ്ധുവിനെ വാഴിക്കാനുള്ള തിരുമാനത്തെ ഏത് വിധേനയും എതിർക്കുമെന്ന് അമരീന്ദർ വ്യക്തമാക്കി കഴിഞ്ഞു. സിദ്ധു വലിയൊരു ദുരന്തമാണെന്നായിരുന്നു അമരീന്ദർ പ്രതികരിച്ചത്. സിദ്ധുവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചാൽ താൻ എതിർക്കും. സിദ്ധുവിന് പാക്കിസ്ഥാനുമായി ബന്ധമുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയുമായും സൗഹൃദം പുലർത്തുന്ന നേതാവാണ് സിദ്ധു. അതുകൊണ്ട് തന്നെ ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ് അയാൾ എന്നും അമരീന്ദർ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം സിദ്ധുവിനെ മുഖ്യമന്ത്രിയാക്കാനുള്ള ആലോചനകൾ ഹൈക്കമാന്റിന് ഇല്ലെന്നാണ് വിവരം. മറ്റ് മൂന്ന് പേരുകളാണ് ഇപ്പോൾ ഹൈക്കമാന്റ് പരിഗണിക്കുന്നത്. മുൻ പിസിസി അധ്യക്ഷൻ സുനിൽ ഝാക്കർ, പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രതാപ് സിങ് ബജ്‌വ,എംപി രവ്നീത് സിംഗ് ബിട്ടു എന്നീ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നതെന്നാണ് വിവരം. സിഖ് നേതാവിന് പകരം ഹിന്ദു നേതാവെന്ന സാധ്യത പരിഗണിച്ചാൽ ഝാക്കറിനാകും നറുക്ക് വീഴുക..

Top