കോൺഗ്രസിനെ ഉടച്ച് വാർക്കാൻ സോണിയ !!സല്‍മാന്‍ സോസിനെ കേന്ദ്ര നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നു !!മകൻ പരാജയം എന്ന് തെളിയിക്കാൻ സോണിയയയുടെ കരുത്തുറ്റ നീക്കം ?

ന്യുഡൽഹി :കോൺഗ്രസിനെ ഉടച്ചുവാർക്കാണ് സോണിയ ഗാന്ധി .അത്തരമൊരു മാറ്റത്തിന് കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍ ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധി മാനദണ്ഡമാക്കാന്‍ ഇഷ്ടപ്പെടുന്നത് വിശ്വാസ്യത എന്ന ഘടകത്തെയാണ്.മകന് കഴിയാത്ത സമൂല മാറ്റം കൊണ്ടുവന്നു പാർട്ടിയെ കരുത്തുറ്റതാക്കാനുള്ള ശ്രമത്തിലാണ് സോണിയ.

ഹെറാൾഡ് നിസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ...

ഉന്നത പദവിയിലേക്ക് നേതാക്കളെ തെരഞ്ഞെടുക്കുമ്പോള്‍ വിശ്വാസ്യത എന്ന ഘടകത്തെ പ്രധാന മാനദണ്ഡമായി കാണാനാണ് സോണിയാ ഗാന്ധി ആഗ്രഹിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ പിന്തുണച്ചതാണ് സോണിയാ ഗാന്ധിയെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ഒഴുകിയ നേതാക്കളുടെ നടപടിയും ഈ തീരുമാനത്തിന പിറകിലുണ്ട്. അതിനാല്‍ വിഷയങ്ങളില്‍ വ്യക്തിപരമായും സംഘടനപരമായും വിഷയങ്ങളില്‍ കൃത്യതയില്ലാത്ത നേതാക്കളെ സംഘടന നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കാനാണ് സോണിയയുടെ ആലോചന.

 

Top