സോണിയ പാത്രങ്ങള്‍ കഴുകുന്ന ചിത്രം പ്രചരിപ്പിച്ചു; ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം; ഒരാള്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്

sonia-gandhi

ജബല്‍പൂര്‍: രാഷ്ട്രീയ നേതാക്കളുടെ ചിത്രം ഉപയോഗിച്ച് കളിയാക്കി കൊണ്ടുള്ള പോസ്റ്റിടുന്നത് പതിവാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം പോസ്റ്ററുകളാണ് ദിനംപ്രതി നിറയുന്നത്. എന്നാല്‍, സോണിയാ ഗാന്ധിക്കെതിരെ പരിഹസിച്ചതിന്റെ പേരില്‍ വലിയ സംഘര്‍ഷം തന്നെ ഉണ്ടായി.

സംഘര്‍ത്തില്‍ ഒരാള്‍ മരണപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സോണിയക്കെതിരെ പോസ്റ്റര്‍ എത്തിയത്. ഇരു വിഭാഗം തമ്മിലുണ്ടായ സംഘട്ടനത്തിലാണ് ഒരാള്‍ മരിച്ചത്. മുപ്പത്തിമൂന്നുകാരനായ ഉമേഷ് വര്‍മ്മ എന്നയാളാണ് കുത്തേറ്റ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോണിയ പാത്രങ്ങള്‍ കഴുകുന്ന ചിത്രവും കോണ്‍ഗ്രസിനെ മോദി ഈ പരുവത്തിലാക്കി എന്ന അടിക്കുറിപ്പും നല്‍കിയിരുന്നതാണ് പ്രകോപനം സൃഷ്ടിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Top