കശ്മീര്‍ ജനതയ്ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ ഇന്ത്യ അവസാനിപ്പിച്ചില്ലെങ്കില്‍ ആണവ യുദ്ധം നടത്തുമെന്ന് സെയ്ദ് സലാഹുദ്ദീന്‍

Sayeed-Salahudeen

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സെയ്ദ് സലാഹുദ്ദീന്‍. കശ്മീര്‍ ജനതയ്ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ ഇന്ത്യ അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യ നേരിടേണ്ടിവരുമെന്നാണ് ഭീഷണി.

കശ്മീരിലെ ജനങ്ങള്‍ ഇനി ഒത്തുതീര്‍പ്പിന് തയ്യാറാവില്ല. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് പിന്‍തുണ ലഭിച്ചാല്‍ ഇന്ത്യയുമായി ആണവ യുദ്ധത്തിന് തയ്യാറാണ്. കശ്മീരിനെ ചൊല്ലി മൂന്ന് യുദ്ധങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടായിട്ടുണ്ടെന്നും നാലാമതൊരു യുദ്ധത്തിന് സാധ്യതയുണ്ടെന്നും സലാഹുദീന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്‍തുണ ലഭിച്ചില്ലെങ്കിലും ഇന്ത്യയുമായി ഏറ്റുമുട്ടുന്നതിന് കശ്മീരിലെ ജനങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കശ്മീരിലെ ജനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നില്ല. സായുധ ജിഹാദ് മാത്രമാണ് പ്രശ്നത്തിനുള്ള ഏക പരിഹാരമെന്ന് സെയ്ദ് സലാഹുദ്ദീന്‍ പറഞ്ഞു.ബുര്‍ഹാനി വാനിയെ വധിച്ചതിന്റെ പേരില്‍ എന്തുകൊണ്ടാണ് ഇന്ത്യയ്ക്കെതിരെ കശ്മീരില്‍ ഇത്രയും പ്രതിഷേധങ്ങള്‍ ഉണ്ടായിയെന്നും അദ്ദേഹം ചോദിക്കുന്നു.

Top