അമേരിക്കാന്‍ ചാരന്‍മാര്‍ക്ക് പിഴച്ചു കിം ജോങ് ഉന്നിനെ കൊല്ലാനുള്ള ശ്രമം ഉത്തര കൊറിയ തകര്‍ത്തു

സോള്‍: അമേരിക്കാന്‍ ചാരന്‍മാര്‍ക്ക് പിഴച്ചു കിം ജോങ് ഉന്നിനെ കൊല്ലാനുള്ള ശ്രമം ഉത്തര കൊറിയ തകര്‍ത്തു.ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ കൊല്ലാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയും ദക്ഷിണ കൊറിയയും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി തകര്‍ത്തുവെന്ന് ഉത്തര കൊറിയ.

ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി പുറത്തു വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഏപ്രില്‍ 16 ന് പ്യോങ്ഗാങ്ങില്‍ നടന്ന ഒരു പൊതു പരിപാടിക്കിടെ കിം ജോങിനെ വധിക്കാനായിരുന്നു പദ്ധതിയെന്നും ജൈവ രാസ പദാര്‍ഥങ്ങളുപയോഗിച്ചായിരുന്നു വധശ്രമമെന്നുമാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റേഡിയോ ആക്ടീവ് വസ്തുക്കളോ വിഷമുള്ള നാനോ വസ്തുക്കളോ കിം ജോങിന്റെ ശരീരത്തില്‍ പ്രവേശിപ്പിക്കാനായിരുന്നു ശ്രമം.ഇത്തരം വസ്തുക്കള്‍ ഒരാളുടെ ശരീരത്തില്‍ പ്രവേശിപ്പിക്കാന്‍ വളരെ ദൂരെ നിന്ന് കഴിയുമെന്നും ഇതിന്റെ ഫലം പുറത്ത് വരാന്‍ മാസങ്ങള്‍ എടുത്തേക്കുമെന്നും പ്രസ്താവന പറയുന്നു.

കൃത്യം നടത്താനായി കിം എന്ന് പേരുള്ള ഒരു ഉത്തര കൊറിയന്‍ പൗരനെ സിഐഎയും ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസും വാടകയ്ക്ക് എടുത്തിരുന്നുവെന്നും ഇയാളെ കണ്ടെത്തിയെന്നും പ്രസ്താവനയില്‍ അറിയിച്ചു.എന്നാല്‍ എങ്ങനെയാണ് അമേരിക്കന്‍ നീക്കം പൊളിയതെന്നും ചാരനെ എന്ത് ചെയ്തുവെന്നും വ്യക്തമായി പറയുന്നില്ല.

Top