വിമാനങ്ങളും കപ്പലുകളും തകര്‍ക്കാന്‍ പ്രഹരശേഷിയുള്ള തോക്കുകള്‍ ഇന്ത്യക്ക് നല്‍കുമെന്ന് അമേരിക്ക.13 എംകെ 45 നേവല്‍ ഗണ്ണുകളും അനുബന്ധ ഉപകരണങ്ങളും ഇന്ത്യയിലേക്ക്

വാഷിങ്ടണ്‍: ഇന്ത്യൻ പ്രതിരോധ ശക്തി വർദ്ധിക്കുന്ന നിർണായക നീക്കവുമായി മോഡി സർക്കാർ മുന്നോട്ട് പോകുമ്പോൾ അമേരിക്കയുടെ പിന്തുണയും .വിമാനങ്ങളും കപ്പലുകളും തകര്‍ക്കാന്‍ പ്രഹരശേഷിയുള്ള തോക്കുകള്‍ ഇന്ത്യക്ക് നല്‍കുമെന്ന് അമേരിക്ക. നാവിക സേനയുടെ യുദ്ധക്കപ്പലുകളില്‍ ഘടിപ്പിക്കുന്ന തരം തോക്കുകളാണ് ഒരു ബില്യന്‍ ഡോളറിന് (72,000 കോടി രൂപ) ഭാരതത്തിന് കൈമാറുക. 13 എംകെ 45 നേവല്‍ ഗണ്ണുകളും അനുബന്ധ ഉപകരണങ്ങളും ഇന്ത്യക്ക് നല്‍കാന്‍ തീരുമാനിച്ചതായി യുഎസ് പ്രതിരോധ സഹകരണ ഏജന്‍സി യുഎസ് കോണ്‍ഗ്രസ്സിനെ അറിയിച്ചു. ഇവ ലഭിക്കുന്നതോടെ നാവിക സേനയുടെ ശക്തി വര്‍ധിക്കും, വെല്ലുവിളികള്‍ നേരിടാന്‍ കൂടുതല്‍ സന്നദ്ധമാകും. കപ്പലുകളില്‍ നിന്ന് കരയിലെ സുപ്രധാന കേന്ദ്രങ്ങള്‍ക്കു നേരെ തീതുപ്പാനും കഴിയുന്ന എംകെ 45 തോക്കുകളുടെ പുതിയ പതിപ്പ് അമേരിക്കയ്ക്കു പുറമേ ഓസ്‌ട്രേലിയ, ജപ്പാന്‍ ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കു മാത്രമേയുള്ളൂ. ഒരെണ്ണം അടുത്തിടെ തായ്‌ലന്‍ഡിനും നല്‍കിയിട്ടുണ്ട്. വൈകാതെ ബ്രിട്ടനും കാനഡയും ഇവ സ്വന്തമാക്കിയേക്കും.

ഭീകരതയെ ചെറുക്കാന്‍ അമേരിക്ക ഭാരതത്തെ പിന്തുണയ്ക്കണമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം ഫ്രാന്‍സിസ് റൂണി വ്യക്തമാക്കി. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു റൂണി. ഇന്ത്യ നിരവധി ആഭ്യന്തര ഭീഷണികളെ അഭിമുഖീകരിക്കുന്നു. ഇസ്ലാമിക ഭീകരര്‍ നിരന്തരമായി ഭീഷണി ഉയര്‍ത്തുന്നു, ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഭീകരത പടര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഇന്ത്യ നേരിടുന്ന ഭീഷണികളെ കുറിച്ചും റൂണി ഊന്നിപ്പറഞ്ഞു. വ്യാപാര ബന്ധം, ഉഭയകക്ഷി വിദേശ വ്യാപാര നിക്ഷേപം എന്നിവയിലൂടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നത് അമേരിക്കയുടെ ആവശ്യമാണ്.. ഇന്തോ-പസഫിക് മേഖലയിലുടനീളം ചൈന തങ്ങളുടെ സ്വാധീനം ദുര്‍വിനിയോഗം ചെയ്യുകയാണ്. ഭാരതത്തിന്റെ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കാനും ഇവര്‍ ശ്രമിക്കുന്നുവെന്നും റൂണി വ്യക്തമാക്കി.

Top