ട്രംപുമൊത്തുള്ള കാമാതുരമായ നിമിഷങ്ങള്‍ പുസ്തകമായെഴുതി പോണ്‍ താരം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമൊത്തുള്ള കാമാതുരമായ നിമിഷങ്ങളെക്കുറിച്ച് തന്റെ പുസ്തകത്തിലെഴുതി പോണ്‍ താരം സ്റ്റോമി ഡാനിയല്‍. ഡൊണാള്‍ഡ് ട്രംപുമായി താന്‍ കിടക്ക പങ്കിട്ടുണ്ടെന്ന സ്റ്റോമി ഡാനിയലിന്റെ വെളിപ്പെടുത്തല്‍ വന്‍ വിവാദമാണ് സൃഷ്ടിച്ചിരുന്നത്. അതിന് പുറമെയാണ് ഇത് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയെന്നുള്ള റിപ്പോര്‍ട്ടുകള്‍. സംഭവം മൂടി വയ്ക്കാന്‍ ട്രംപ് തന്നെ പണം നല്‍കി സ്വാധീനിച്ചതും, തുടര്‍ന്നുണ്ടായ ഭീഷണിയുമെല്ലാം പലപ്പോഴായി സ്റ്റോമി വെളിപ്പെടുത്തിയിരുന്നു. അമേരിക്കന്‍ മാധ്യമമായ ഗാര്‍ഡിയന്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഇനിയും പുറത്തിറങ്ങാത്ത പുസ്തകത്തിന്റെ ഒരു കോപ്പി കിട്ടിയിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ അവകാശപ്പെടുന്നുണ്ട്.

‘ഫുള്‍ ഡിസ്‌ക്ലോഷര്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. ട്രംപ് റിയാലിറ്റി ഷോ നടത്തിക്കൊണ്ടിരുന്നപ്പോള്‍ മുതലുണ്ടായ ബന്ധം മുതല്‍ തുടര്‍ന്നങ്ങോട്ട് വിശദമായി തന്നെ പുസ്തകത്തില്‍ പറയുന്നുണ്ട്. ട്രംപിന് അമേരിക്കന്‍ പ്രസിഡന്റാകാനുള്ള യോഗ്യത ഇല്ലെന്നും, അയാള്‍ അത് ആഗ്രഹിച്ചിരുന്നില്ലെന്നും സ്റ്റോമി പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.

തന്നെക്കുറിച്ചുള്ള കഥകള്‍ ആരോടും പറയരുതെന്ന് ട്രംപ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും സ്റ്റോമി വെളിപ്പെടുത്തുന്നു. ട്രംപ് വിജയിച്ചതോടെ താന്‍ ഭീതിയിലായി. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി തനിക്ക് നിശബ്ദയായിരിക്കാനുള്ള ഒരു കരാറില്‍ ഒപ്പിടേണ്ടി വന്നതിനെക്കുറിച്ചും സ്റ്റോമി പറയുന്നുണ്ട്.

Top