തുര്‍ക്കിയില്‍ ഇന്ത്യക്കാര്‍ പുറത്തിറങ്ങരുതെന്ന് വിദേശ്യകാര്യ മന്ത്രാലയം

Turkey

അങ്കാറ: തുര്‍ക്കിയില്‍ ആഭ്യന്തര സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യക്കാര്‍ പുറത്തിറങ്ങരുതെന്ന് വിദേശ്യകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരോട് പൊതുസ്ഥലങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

സംഘര്‍ഷം രൂക്ഷമാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ഹെല്‍പ്പ്ലൈന്‍ നമ്പറും നല്‍കിയിട്ടുണ്ട്. അങ്കാറയില്‍ 905303142203, ഇസ്താംബുളില്‍ 905305671095 എന്നീ നമ്പറുകളാണ് അദ്ദേഹം ട്വിറ്ററിലൂടെ നല്‍കിയിട്ടുള്ളത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം രാത്രിയിലാണ് തുര്‍ക്കിയില്‍ പട്ടാള അട്ടിമറിക്ക് ശ്രമം നടന്നത്. സൈന്യത്തിലെ ഒരു വിഭാഗം തങ്ങള്‍ അധികാരം പിടിച്ചെടുക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. നാടകീയതയും ആശയങ്കയും നിറഞ്ഞ മണിക്കൂറുകള്‍ക്ക് ശേഷം എര്‍ദോഗന്‍ തന്നെ കലാപത്തിന് ശ്രമിച്ച സൈന്യത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.

ശ്രമം പരാജയപ്പെടുത്തിയെന്ന് തയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. 2003-ല്‍ എര്‍ദോഗന്‍ തുര്‍ക്കിയുടെ ഭരണസാരഥ്യം ഏറ്റെടുത്തത് മധ്യേഷ്യയിലെ വലിയ മാറ്റങ്ങളില്‍ ഒന്നായിരുന്നു. അതിര്‍ത്തിയില്‍ വന്‍ പോരാട്ടം നടക്കുമ്പോഴും അമേരിക്കയുടെ മികച്ച സൗഹാര്‍ദ ശക്തിയായി തുര്‍ക്കി മാറിക്കൊണ്ടിരുന്നു. തങ്ങള്‍ പ്രതിസന്ധിയെ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കിയ എര്‍ദോഗന്‍ സര്‍ക്കാരിന് വേണ്ടി തെരുവിലിറങ്ങാന്‍ അനുയായികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

Top