ഉറങ്ങിക്കിടന്ന ഭാര്യയെ കട്ടിലില്‍ നിന്നും വലിച്ചു താഴയിട്ട ശേഷം കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇടവ കാപ്പില്‍ സ്വദേശിയായ ഷിബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 28ന് രാത്രി 12.30 ഓടെയാണ് സംഭവം നടന്നത്. ഇളയമകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യ ബീനയെ ഷിബു കട്ടിലില്‍ നിന്നും വലിച്ചു താഴയിട്ട ശേഷം കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബീനയുടെ നിലവിളി കേട്ട് മൂത്തമകള്‍ മുറിയിലെത്തുകയും ബലപ്രയോഗത്തിനൊടുവില്‍ അമ്മയും മകളും ചേര്‍ന്ന് കത്തി പിടിച്ചു വാങ്ങുകയുമായിരുന്നു.

ഇളയ മകളെയും കൂട്ടി മൂത്തമകള്‍ മുറിക്ക് പുറത്തേയ്ക്ക് കടന്നപ്പോള്‍ ഷിബു മുറിയുടെ വാതില്‍ കുറ്റിയിട്ട് ബീനയെ മര്‍ദ്ദിച്ചു. അലമാരയില്‍ നിന്നും ചെറിയ കത്രികയെടുത്തു മുതുകിലും നെഞ്ചിലും തോളിലും കുത്തി. ആഴത്തിലുള്ള ഏഴോളം മുറിവുകള്‍ ബീനയുടെ ദേഹത്തുണ്ട്. ബഹളം കേട്ട് സമീപവാസികള്‍ ഓടികൂടുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഷിബു മുറി തുറന്നത്. ബീന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂത്ത മകളുടെ ഇരു കൈ വിരലുകള്‍ക്കും പിടിവലിയില്‍ പരുക്കേറ്റു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top