ലോകം മുള്‍മുനയിയില്‍ …യുദ്ധത്തിന് കാഹളം മുഴക്കി ഉത്തര കൊറിയ ആക്രമണ അഭ്യാസം പുറത്തുവിട്ടു.

സോള്‍: യുദ്ധത്തിന് വിളംബരം ചെയ്തുകൊണ്ട് ഉത്തരകൊറിയ ആക്രമണ അഭ്യാസം പുറത്തുവിട്ടു. അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ യുഎസ്എസ് കാള്‍ വിന്‍സന്‍ കൊറിയന്‍ തീരത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കെയാണ് ഉത്തര കൊറിയ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

us1

ആരോടും ഏറ്റുമുട്ടാന്‍ ഒരുങ്ങിനില്‍ക്കുന്ന അമേരിക്കയെ തുരത്താന്‍ ശക്തിയുള്ള വമ്പന്‍ സേനയാണ് ഉത്തര കൊറിയയ്ക്ക് ഉള്ളതെന്ന് പീരങ്കിപ്പടയുടെ ആക്രമണ അഭ്യാസത്തിലൂടെ കിം ജോങ് ഉന്‍ തെളിയിക്കുകയായിരുന്നു. യുദ്ധഭീതി നിലനിര്‍ത്തി അമേരിക്കയുടെ അന്തര്‍വാഹിനി യുഎസ്എസ് മിഷിഗണ്‍ ദക്ഷിണ കൊറിയന്‍ തീരത്തെത്തിയതോടെയാണ് ഉത്തര കൊറിയ സൈനികാഭ്യാസം നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

PicsArt_04-26-05.29.18

സൈനിക വിഭാഗമായ ‘കൊറിയന്‍ പീപ്പിള്‍സ് ആര്‍മി’യുടെ 85–ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചായിരുന്നു ഉത്തര കൊറിയയുടെ അഭ്യാസപ്രകടനം. പുതിയ സാഹചര്യത്തില്‍ കാര്യങ്ങളെ ഏറെ ആശങ്കയോടെയാണു ലോകം കാണുന്നത്. ഉത്തര കൊറിയന്‍ ഏകാധിപതി അഭ്യാസ പ്രകടനങ്ങള്‍ കാണാന്‍ എത്തിയിരുന്നുവെന്നാണു റിപ്പോര്‍ട്ട്.

PicsArt_04-26-05.29.29

ലോകരാജ്യങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആശങ്കയോടെ കേള്‍ക്കുന്ന ഉത്തര കൊറിയയുടെ ആറാം അണു പരീക്ഷണമോ ഒരു പുതിയ ദീര്‍ഘദൂര മിസൈലിന്റെ പരീക്ഷണമോ സൈനിക സ്ഥാപക ദിനമായ ചൊവ്വാഴ്ച നടന്നേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പരീക്ഷണം നടന്നിട്ടില്ലങ്കിലും ഇപ്പോള്‍ വെടിപ്പൊട്ടിച്ച് അമേരിക്കയെ വെല്ലുവിളിക്കുകയാണ് ഉത്തരകൊറിയ. അമേരിക്കയെ സംബന്ധിച്ചും ഇത് അഭിമാനത്തിന്റെ പ്രശ്‌നമാണ്.
PicsArt_04-26-05.29.38

ഏത് ആക്രമണവും നേരിടാന്‍ സന്നദ്ധമാണെന്ന് ഉത്തര കൊറിയന്‍ പ്രതിരോധ മന്ത്രി പാക് യോങ്‌സിക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടെ, ജപ്പാനിലെ ടോക്കിയോയില്‍ വച്ച് യുഎസ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ കൂടിക്കാഴ്ച നടത്തി. ആക്രമണം മുന്നില്‍കണ്ട് ഉത്തര കൊറിയന്‍ സൈന്യം വോന്‍സണില്‍ യുദ്ധപരിശീലനം നടത്തിയതായി ദക്ഷിണ കൊറിയ പറഞ്ഞു.

 

Top