മൂന്ന് ന്യൂക്ലിയര്‍ ബോംബുകള്‍ കൊണ്ട് ലോകത്തെ അവസാനിപ്പിക്കും: ഉത്തരകൊറിയയുടെ വെല്ലുവിളി; വിനാശകാരിയായ തെര്‍മോ ന്യൂക്ലിയര്‍ ബോംബുകള്‍ കയ്യിലുണ്ട്

മൂന്ന് ന്യൂക്ലിയര്‍ ബോംബുകള്‍ കൊണ്ട് ലോകത്തെ അവസാനിപ്പിക്കുവാന്‍ തങ്ങള്‍ക്കാകുമെന്ന് ഉത്തരകൊറിയയുടെ വക്താവ് അവകാശപ്പെട്ടു. കിം ജോങ് ഉന്നിന്റെ കൂട്ടാളിയായ അലക്‌സാന്ദ്രോ കോ ഡി ബെനോസ് ഇന്‍ഫോബെ എന്ന വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ കൈയ്യിലുള്ള തെര്‍മോ ന്യൂക്ലിയര്‍ ആയുധങ്ങള്‍ ആണവായുധങ്ങളേക്കാള്‍ വിനാശകാരിയാണെന്നും സര്‍വവും നശിപ്പിക്കാന്‍ മൂന്നേ മൂന്ന് ബോംബുകള്‍ മതിയെന്നും ബെനോസ് പറയുന്നു.

ഉത്തരകൊറിയയെ തൊടാന്‍ ഒരുത്തനും ധൈര്യപ്പെടില്ലയെന്നും ഇനി ആരെങ്കിലും ശ്രമിച്ചാല്‍ മറുപടി പറയുക തങ്ങളുടെ തോക്കുകളും മിസൈലുകളുമായിരിക്കുമെന്നും സ്‌പെയിന്‍കാരനായ ബെനോസ് പറയുന്നു. അണ്വായുധങ്ങളും തെര്‍മോ ന്യൂക്ലിയര്‍ ബോംബുകളും ഉപയോഗിക്കാന്‍ സജ്ജമായ അവസ്ഥയിലാണ്. എച്ച് ബോംബുകളും ആവശ്യം വന്നാല്‍ പ്രയോഗിക്കും’ ഇയാള്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യാന്തരതലത്തില്‍ ഉത്തരകൊറിയയുടെ വക്താവായി അറിയപ്പെടുന്നയാളാണ് അലക്‌സാന്ദ്രോ കോ ഡി ബെനോസ് എന്ന ഐടി കണ്‍സള്‍ട്ടന്റ്. ഉത്തരകൊറിയക്ക് വേണ്ടി പരസ്യമായി വാദിക്കുന്ന അദ്ദേഹം ടൂറിസ്റ്റ് വിസയില്‍ അവിടെ സന്ദര്‍ശനം നടത്തുകയും ചെയ്തിട്ടുണ്ട്. എല്ലാക്കാര്യങ്ങളും നിശ്ചയിക്കുന്ന തോന്നുന്നതെന്തും ചെയ്യാന്‍ കഴിയുന്ന ഒരാള്‍ ഉത്തരകൊറിയയിലില്ലെന്ന് 2012ല്‍ ഇന്‍ഡിപെന്‍ഡന്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ജീവന് ഭീഷണിയായ നിലയില്‍ തടവുകാര്‍ കഴിയുന്നുവെന്ന് ഹ്യൂമന്‍ റൈറ്റ് വാച്ച് ആരോപിച്ച ഉത്തരകൊറിയയിലെ ജയിലുകളെക്കുറിച്ചും വ്യത്യസ്തമായ അഭിപ്രായമാണ് കോ ഡി ബെനോസിനുള്ളത്. ഒരു തരത്തിലുള്ള ബോധവല്‍ക്കരണ ക്യാമ്പുകളാണ് ഉത്തരകൊറിയന്‍ ജയിലുകളെന്നാണ് അദ്ദേഹം വാദം. ശിക്ഷയില്‍ ഉത്തരകൊറിയ വിശ്വസിക്കുന്നില്ലെന്നും പുനരധിവാസമാണ് ഫലപ്രദമെന്ന് കരുതുന്നുവെന്നും അന്ന് ബെനോസ് പറഞ്ഞിരുന്നു.

ഉത്തരകൊറിയയേക്കാള്‍ വളരെയധികം ആയുധങ്ങള്‍ അമേരിക്കയ്ക്ക് ഉണ്ടെങ്കിലും നശീകരണശേഷിയില്‍ അവയൊന്നും ഉത്തരകൊറിയയുടെ ആയുധങ്ങളുടെ ഏഴയലത്ത് വരില്ലെന്നാണ് ബെനോസ് പറയുന്നത്. ഒരൊറ്റ തെര്‍മോ ന്യൂക്ലിയര്‍ ബോംബ് നൂറ് അണ്വായുധങ്ങള്‍ക്ക് സമമാണ്. ഇത്തരത്തിലുള്ള മൂന്നോ നാലോ തെര്‍മോ ന്യൂക്ലിയര്‍ ബോംബുകള്‍ മതി ലോകത്തെ മുഴുവനായി നശിപ്പിക്കാന്‍ എന്നും ബെനോസ് അവകാശപ്പെടുന്നു.

Top