പ്രവചനം ശരിയാകുന്നു ?ലോകയുദ്ധം അരികെ ? യുദ്ധഭീതി വിതച്ച്​ യു.എസ്​ അന്തര്‍വാഹിനി കൊറിയന്‍ തീരത്ത്​

വാഷിങ്ടണ്‍:27 വര്‍ഷം നീണ്ടു നില്‍ക്കുന്ന അതിഭീകരമായ യുദ്ധം ഉണ്ടായും എന്ന പ്രവചനം ശരിയാകുന്ന സൂചനകള്‍ .ലോകത്ത് യുദ്ധഭീതി നിലനില്‍ക്കെ യുഎസിന്റെ അന്തര്‍വാഹിനി യുഎസ്എസ് മിഷിഗണ്‍ ദക്ഷിണ കൊറിയന്‍ തീരത്തെത്തി. ബുസാന്‍ തീരത്താണ് യുഎസ് അന്തര്‍വാഹിനി എത്തിയിരിക്കുന്നത് . ആണവപരീക്ഷണത്തില്‍നിന്ന് പിന്നോട്ടില്ലെന്ന ഉത്തര കൊറിയയുടെ നിലപാട് മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് യുദ്ധ സന്നാഹവുമായി അന്തര്‍വാഹിനി ബുസാന്‍ തീരത്തെത്തിയത്. ഉത്തര െകാറിയന്‍ സൈനിക വിഭാഗമായ കൊറിയന്‍ പീപ്ള്‍ ആര്‍മിയുടെ 85ാം വാര്‍ഷിക ദിനത്തിലാണ് യുദ്ധസാധ്യത കടുപ്പിച്ച് യു.എസ് അന്തര്‍വാഹിനി കൊറിയയിലെത്തിയത്. വാര്‍ഷിക ദിനത്തില്‍ അണുപരീക്ഷണമോ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണമോ നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം നടപടികള്‍ ഒഴിവാക്കിയെങ്കിലും സൈനിക ശക്തി തെളിയിക്കുന്ന അഭ്യാസ പ്രകടനങ്ങളും ഉത്തര കൊറിയയില്‍ നടന്നു.
പ്രസിഡന്‍റ് കിം ജോങ് ഉന്‍ പെങ്കടുത്തതായി റിപ്പോര്‍ട്ടുണ്ട്. ജപ്പാനിലെ ടോക്യോവില്‍ അമേരിക്ക, ജപ്പാന്‍, ദക്ഷണി കൊറിയ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ കൂടിക്കാഴ്ച നടത്തി.ആക്രമണം മുന്നില്‍കണ്ട് ഉത്തര കൊറിയന്‍ സൈന്യം വോന്‍സണില്‍ യുദ്ധപരിശീലനം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ദക്ഷിണ കൊറിയ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഏത് ആക്രമണവും നേരിടാന്‍ സന്നദ്ധമാണെന്ന് ഉത്തര കൊറിയന്‍ പ്രതിരോധ മന്ത്രി പാക് യോങ്സിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. uss-michigan

154 ക്രൂസ് മിസൈലും ചെറിയ അന്തര്‍ വാഹിനികളും വഹിക്കാന്‍ ശേഷിയുള്ളതാണ് മിഷിഗന്‍ അന്തര്‍വാഹിനി. ആണവാക്രമണം നടത്താന്‍ ശേഷിയുള്ള അന്തര്‍വാഹിനിക്ക് 560 അടി നീളവും 18,000 ടണ്‍ ഭാരവുമുണ്ട്. വിമാനവാഹിനി കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സണ്‍ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയിെലത്തിയിരുന്നു. ഇത് മുക്കിക്കളയുമെന്ന ഉത്തര കൊറിയയുടെ ഭീഷണിയുടെ അടിസ്ഥാനത്തിലാണ് മിഷിഗനെയും ഇവിടെ എത്തിച്ചത്. കൊറിയന്‍ നഗരങ്ങളില്‍ യുദ്ധഭീതി കൂടിവരുകയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
സമാധാന ശ്രമങ്ങളുമായി ചൈനയും രംഗത്തുണ്ട്. ജപ്പാനില്‍ നടന്ന സ്ഥാനപതിമാരുടെ കൂടിക്കാഴ്ചയില്‍ പുതിയ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചന. ജോസഫ് യുന്‍ (അമേരിക്ക), കെന്‍ജി കനാസുഗി (ജപ്പാന്‍), കിം ഹോങ്ക്യൂന്‍ (ദക്ഷിണ കൊറിയ) എന്നീ സ്ഥാനപതിമാരാണ് കൂടിക്കാഴ്ച നടത്തിയത്. വെള്ളിയാഴ്ച വാഷിങ്ടണില്‍ യു.എസ് മന്ത്രിമാരുടെ യോഗം ചേരുന്നുണ്ട്. ഇൗ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്ന് കരുതുന്നു. കൊറിയയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ബുധനാഴ്ച അടിയന്തര സെനറ്റ് ചേരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top