അമേരിക്ക യുദ്ധത്തിനൊരുങ്ങുമ്പോള്‍ കയ്യുംകെട്ടി ഇരിക്കാനാവില്ല; സഹായിക്കാത്ത അയല്‍ രാജ്യങ്ങളും കെടുതികള്‍ അനുഭവിക്കും; മുന്നറിയിപ്പുമായി ഉത്തരകൊറിയ

അമേരിക്ക യുദ്ധത്തിനായി ഒരുങ്ങി വരുമ്പോള്‍ തങ്ങള്‍ക്ക് കയ്യുംകെട്ടി ഇരിക്കാനാവില്ലെന്ന് ഉത്തരകൊറിയ. നിര്‍ണ്ണായക സന്ദര്‍ഭമാണ്. യുദ്ധത്തില്‍ തങ്ങളെ സഹായിക്കാത്ത പത്ത് അയല്‍ രാജ്യങ്ങള്‍ക്ക് ഇതിന്റെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കുന്നതായും റിപ്പോര്‍ട്ട്. അമേരിക്ക തങ്ങള്‍ക്ക് നേരെ ഏത് സമയവും യുദ്ധമാരംഭിക്കാമെന്നിരിക്കെ പ്രതിരോധത്തിനായി ന്യൂക്ലിയര്‍, മിസൈല്‍ ടെസ്റ്റുകള്‍ തുടരുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് നിവൃത്തിയില്ലെന്നും ഉത്തരകൊറിയ ആവര്‍ത്തിക്കുന്നു.

രാജ്യത്തിന്റെ ആണവശക്തി വര്‍ധിപ്പിക്കാന്‍ ന്യൂക്ലിയര്‍ ടെസ്റ്റുകള്‍ അനിവാര്യമാണെന്നാണ് നോര്‍ത്തുകൊറിയയുടെ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഡയറക്ടറായ സോക് ചോല്‍ വോന്‍ സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ സൈന്യത്തിന് രൂപം കൊടുത്തതിന്റെ 85ാം വാര്‍ഷികം പ്രമാണിച്ച് രാജ്യം അവിടുത്തെ ഏറ്റവും വലിയ ലൈവ് ഫയര്‍ ആര്‍ട്ടിലറി എക്‌സര്‍സൈസ് നടത്തിയതിനെ ചൊവ്വാഴ്ച തുടര്‍ന്നാണ് നിര്‍ണായകമായ പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ രാജ്യവും ഇവിടുത്തെ പ്രസിഡന്റായ കിം ജോന്‍ഗ് ഉന്നും കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തുന്നുവെന്ന ആരോപണത്തെ ഈ ഗവണ്‍മെന്റ് ഒഫീഷ്യല്‍ തള്ളിക്കളയുന്നുമുണ്ട്. നോര്‍ത്തുകൊറിയന്‍ പ്രിസന്‍ ക്യാമ്പുകളില്‍ ആയിരക്കണക്കിന് പുരുഷന്മാരും കുട്ടികളും നരകയാതനകള്‍ക്ക് വിധേയമാകുന്നില്ലേയെന്ന ചോദ്യത്തിന് അവരെല്ലാം ക്രിമിനലുകളാണെന്നും അവരെക്കൊണ്ട് യുഎസും അവരുടെ സഖ്യകക്ഷികളും പണം നല്‍കി കളവ് പറയിക്കുകയാണെന്നും സോക് ചോല്‍ വോന്‍ ആരോപിക്കുന്നു. എന്നാല്‍ ഉത്തരകൊറിയ ഇനിയും പ്രകോപനപരമായ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ കനത്ത തിരിച്ചടി നല്‍കാന്‍ യുഎസും ദക്ഷിണ കൊറിയയും വ്യാഴാഴ്ച ധാരണയില്‍ എത്തുകയും ചെയ്തിട്ടുണ്ട്.

ചൈനയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് യുഎസിന്റെ ആന്റിമിസൈല്‍ ഡിഫെന്‍സ് സിസ്റ്റം വിജയകരമായി നോര്‍ത്തുകൊറിയക്കെതിരെ നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നാണ് സൗത്തുകൊറിയ വെളിപ്പെടുത്തുന്നത്. ഉത്തരകൊറിയ കൂടുതല്‍ പ്രകോപനം ഉണ്ടാക്കുകയാണെങ്കില്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെതടക്കമുള്ള നടപടികള്‍ അവര്‍ക്കെതിരെ പ്രയോഗിക്കുമെന്നാണ് സൗത്തുകൊറിയയുടെ പ്രസിഡന്‍ഷ്യല്‍ ഓഫീസ് വെളിപ്പെടുത്തിയിരിക്കുന്നത്. സൗത്തുകൊറിയയിലെ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായ കിം ക്വാന്‍ ജിന്‍ യുഎസിലെ ഇതേ സ്ഥാനത്തുള്ള ഉദ്യോഗസ്ഥനായ എച്ച്ആര്‍ മാക്മാസ്റ്ററുമായി ടെലിഫോണില്‍ ഈ പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്‍ഷ്യല്‍ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ ഉത്തരകൊറിയ ഉയര്‍ത്തുന്ന വെല്ലുവിളിയെ കടുത്ത സുരക്ഷാഭീഷണിയായിട്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കണക്കാക്കുന്നത്. നോര്‍ത്തുകൊറിയ ന്യൂക്ലിയര്‍ മിസൈലുപയോഗിച്ച് അമേരിക്കയെ ആക്രമിക്കുന്ന സാഹചര്യം ഏത് വിധത്തിലും തടയണമെന്ന കടുത്ത നിര്‍ദ്ദേശം ട്രംപ് നല്‍കിക്കഴിഞ്ഞു. ഉത്തരകൊറിയയുടെ കാര്യത്തിലുള്ള നയതന്ത്രപരമായ ക്ഷമയുടെ കാലം കഴിഞ്ഞുവെന്ന് കഴിഞ്ഞ ആഴ്ച യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും മുന്നറിയിപ്പേകിയിരുന്നു.
ഉത്തരകൊറിയയെ ആയുധപരീക്ഷണങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള എല്ലാ സാധ്യതകളും വഴികളും പരിഗണിച്ച് വരുന്നുണ്ടെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്. ഇതിനായി കടുത്ത ഉപരോധങ്ങളും നയതന്ത്രപരമായ സമ്മര്‍ദങ്ങളും ഉപയോഗിക്കും. എന്നാല്‍ ഇത്തരത്തില്‍ അമേരിക്ക തങ്ങള്‍ക്ക് നേരെ നീങ്ങിയാല്‍ ജപ്പാന്‍, ചൈന , തുടങ്ങിയ അയല്‍രാജ്യങ്ങള്‍ തങ്ങളെ സഹായിച്ചേ മതിയാവൂ എന്നും ഇല്ലെങ്കില്‍ അമേരിക്ക വിതയ്ക്കുന്ന യുദ്ധത്തിന്റെ പ്രത്യാഘാതം അയല്‍രാജ്യങ്ങളും ഏറ്റുവാങ്ങേണ്ടി വരുമെന്നുമാണ് ഉത്തരകൊറിയ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നത്.

Top