അമേരിക്ക ഉത്തരകൊറിയ യുദ്ധമുണ്ടായാല്‍ എന്താകും ലോകത്തിന്റെ അവസ്ഥ; ദുരന്തത്തിന്റെ ആഴം മനസിലാക്കാന്‍ ചില വിവരങ്ങള്‍

ലോക രാജങ്ങളുടെ ഉറക്കം കെടുത്തുകയാണ് ഉത്തരകൊറിയയുടെ പ്രകോപനവും അമേരിക്കയുടെ അതിനെതിരെയുള്ള നീക്കങ്ങളും. ഇത്തരം പോര്‍വിളികളും നീക്കങ്ങളും തുടങ്ങിയിട്ട് ആഴ്ച്ചകളായി. ഒരു മൂന്നാം ലോക മഹായുദ്ധ ഭീതിയില്‍ ലോകം സംഭവങ്ങളെ ഉറ്റുനോക്കുമ്പോള്‍ ആ യുദ്ധം സംഭവിച്ചാല്‍ ലോകത്ത് സംഭവിക്കാന്‍ പോകുന്നത് ലോകത്തെ മാറ്റിമറിയ്ക്കാവുന്ന ഈ കാര്യങ്ങളാണ്.

ലക്ഷക്കണക്കിന് മനുഷ്യ ജീവന്‍ പൊലിയുന്നതിനൊപ്പം ഉണ്ടാകുന്ന അഭയാര്‍ത്ഥി പ്രവാഹം ആണ് ആദ്യം സംഭവിക്കുക. യുദ്ധത്തിന്റെ പ്രത്യാഘാതം അനുഭവിക്കുക ഇരുകൊറിയയിലേയും ജനങ്ങള്‍ തന്നെയാണ്. കൊറിയയിലെ ഏഴുകോടി ജനങ്ങളാകും അഭയാര്‍ത്ഥികളായി ചൈനയിലേയ്ക്കും ജപ്പാനിലേയ്ക്കും പോകേണ്ടി വരിക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആണവായുധം പ്രയോഗിച്ചാല്‍ അത് കൊറിയയെ അപ്പാടെ നാശത്തിലേയ്ക്ക് നയിച്ചേക്കാം പ്രത്യാഘാതങ്ങള്‍ ജപ്പാനിലേയ്ക്കും വ്യാപിക്കും. 12 ലക്ഷത്തോളം സൈനികരും അറുപതുലക്ഷം റിസര്‍വ് സൈനികരും പാരാമിലിട്ടറി സേനയും ചേര്‍ന്ന ഉത്തരകൊറിയയുടെ പ്രതിരോധവും ആള്‍ബലവും മികവുറ്റതാണ്.

അതേസമയം മറുവശത്ത് ദക്ഷിണകൊറിയയെ മുന്‍നിര്‍ത്തി പാശ്ചാത്യ ശക്തികളെ അണിനിരത്തി ഉത്തരകൊറിയയ്‌ക്കെതിരെ പോരാടാനാകും അമേരിക്ക തയാറെടുക്കുന്നത്.

ആള്‍ബലത്തിനപ്പുറത്ത് ആണവായുധം പ്രയോഗിക്കുമോയെന്നതാണ് ലോകം ഭയക്കുന്നത്. എന്നിരിക്കെ ഉത്തരകൊറിയയുടെ ആണവശേഖരം അമേരിക്കയെ ഭയപ്പെടുത്തുന്നുണ്ട്. ഉത്തരകൊറിയയുടെ ആണവശേഖരത്തെക്കുറിച്ച് ആര്‍ക്കും വ്യക്തതയില്ലാത്തതിനാല്‍ പ്രത്യാഘാതവും വലുതാകുമെന്നും ലോകം ഭയക്കുന്നു.

Top