ഡോണൾഡ് ട്രംപ് മനോരാഗി!.. തർക്കം കൊഴുപ്പിച്ച് ഉത്തര കൊറിയ.വീണ്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്നു ..ഭയപ്പാടോടെ ലോകം

സോൾ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മനോരാഗിയാണെന്ന് ഉത്തര കൊറിയ. മുഖപത്രമായ റൊഡോങ് സിൻമനിലാണ് ട്രംപ് മനോരോഗിയാണെന്നും അമേരിക്കയിലെ ആഭ്യന്തര പ്രശ്;നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കൊറിയയ്ക്ക് മേൽ ആക്രമണം നടത്താൻ പോലും ട്രംപ് മടിക്കില്ലെന്നും റിപ്പോർട്ട് ചെയ്തത്.ഒന്നര വർഷത്തെ ജയിൽവാസത്തിനു ശേഷം മോചിപ്പിച്ച യുഎസ് വിദ്യാർഥി ഓട്ടൊ വാംബിയറുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെയാണു ട്രംപിനെ വിമർശിച്ച് ഉത്തര കൊറിയ രംഗത്തെത്തിയത്. ഉത്തരകൊറിയയിലേതു കിരാത ഭരണകൂടമാണെന്നു ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.
ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമായ റൊ‍ഡോങ് സിൻമൻ ആണ് യുഎസിനും ട്രംപിനും എതിരെ വിമർശമുന്നയിച്ചത്. ‘യുഎസിലെ കടുത്ത ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ട്രംപ് കടന്നുപോകുന്നത്. ഈ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻ ഉത്തര കൊറിയക്കെതിരെ സമരം നടത്തുകയാണ്. മനോദൗർബല്യമുള്ള ട്രംപിനെ പിന്തുണയ്ക്കുന്നതു ദുരന്തമാണെന്നു ദക്ഷിണ കൊറിയ പിന്നീടു തിരിച്ചറിയും.. റിപ്പോർട്ട് പറയുന്നു. warmbier

അബോധാവസ്ഥയിലാണു ഓട്ടൊ വാംബിയർ യുഎസിൽ തിരിച്ചെത്തിയത്. ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു മരണം. പ്രചാരണത്തിനുള്ള ബാനർ മോഷ്ടിച്ചെന്ന കുറ്റംചുമത്തി 15 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട വാംബിയർ, തടവിൽ കൊടിയ പീഡനത്തിന് ഇരയായെന്നാണു വിവരം. കഴിഞ്ഞ വർഷം മാർച്ചിൽ വിചാരണയ്ക്കു തൊട്ടുപിന്നാലെ വാംബിയർ അസുഖബാധിതനായെന്നും ഉറക്കഗുളിക കഴിച്ചതിനുശേഷം അബോധാവസ്ഥയിലായെന്നുമാണ് ഉത്തര കൊറിയ വിശദീകരിക്കുന്നത്.ആഭ്യന്തരമായി നിരവധി പ്രശ്നങ്ങളിലൂടെയാണ് അമേരിക്ക കടന്നു പോകുന്നതെന്നും ഇത് ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യുന്നതിൽ വരെ കലാശിക്കാമെന്നും റിപ്പോർട്ട് പറയുന്നു. ഈ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻ ഉത്തര കൊറിയക്കെതിരെ ട്രംപ് ആരോപണങ്ങൾ ഉന്നയിക്കുകയാണ്. മനോദൗർബല്യമുള്ള ട്രംപിനെ പിന്തുണയ്ക്കുന്നതു ദുരന്തമാണെന്നു ദക്ഷിണ കൊറിയ പിന്നീടു തിരിച്ചറിയുമെന്നും റിപ്പോർട്ട് തുടരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റായ ഹാരി ട്രൂമാൻ കൊറിയൻ യുദ്ധത്തിൽ പങ്കെടുത്തത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ശ്രദ്ധതിരിക്കാനാണ്. മാത്രവുമല്ല തന്റെ വഴിവിട്ട ജീവിതത്തിനെതിരെയുള്ള അന്വേഷണത്തിൽ നിന്നും ജനശ്രദ്ധ തിരിക്കാനാണ് 1998ൽ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഇറാഖിൽ ആക്രമണം നടത്തിയതെന്നും പത്രം ആരോപിക്കുന്നു.ഓട്ടൊ വാംബിയറുടെ മരണത്തെ അപലപിച്ച പ്രസിഡന്റ് ട്രംപ് ഉത്തര കൊറിയൻ ഏകാധിപതിയുടെ ക്രൂരതയാണിതെന്നും പറഞ്ഞിരുന്നു. ഉത്തര കൊറിയ ഇതേ സമീപനം തുടരുകയാണെങ്കിൽ ആക്രമിക്കാൻ പോലും അമേരിക്ക മടിക്കില്ലെന്ന് ഇടയ്ക്ക് ട്രംപ് സൂചന നൽകുകയും ചെയ്തിരുന്നു.

Top