അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ പ്രവര്‍ത്തിക്കരുത്: ട്രംപ്

ചൈനയില്‍ ഇനി മുതല്‍ അമേരിക്കന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന വീണ്ടും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ നികുതി ചുമത്തിയതിനെ തുടര്‍ന്നാണ് ട്രംപിന്‍റെ നിലപാട്.

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈന വന്‍ നികുതി ചുമത്തുന്നുവെന്നാരോപിച്ച് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ട്രംപ് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന ആദ്യം നികുതി ഉയര്‍ത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ചൈന ചില അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 10 ശതമാനം നികുതി വീണ്ടും കൂട്ടി. ഇതാണ് ട്രംപിനെ ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.

ചൈനയ്ക്ക് പകരം മറ്റ് രാജ്യങ്ങളെ തിരഞ്ഞെടുക്കാനാണ് ട്രംപ് അമേരിക്കന്‍ കമ്പനികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Top