പ്രണയം ജയിച്ചു, വിവാഹവും കഴിഞ്ഞു; സത്കാരം കഴിഞ്ഞ് മടങ്ങിയ ദമ്പതികള്‍ ഹെലികോപ്ടര്‍ തകര്‍ന്ന് കൊല്ലപ്പെട്ടു

ടെക്സസ്: വര്‍ഷങ്ങളായി കൊണ്ടുനടന്ന പ്രണയം ജയം കണ്ടു, ഒടുവില്‍ അവര്‍ വിവാഹിതരായി. പക്ഷേ വിധി മറ്റൊന്നായിരുന്നു. സത്കാരം കഴിഞ്ഞു മടങ്ങിയ നവ ദമ്പതികള്‍ ഹെലികോപ്ടര്‍ തകര്‍ന്ന് കൊല്ലപ്പെട്ടു. അമേരിക്കയിലെ ടെക്‌സസ് സ്വദേശികളായ വില്‍ ബൈലറിനെയും ബെയ്ലി അക്കര്‍മാനെയുമാണ് വിധി വേര്‍പ്പെടുത്തിയത്.

സാം ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളായിരിക്കെയാണ് ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ ശനിയാഴ്ച വിവാഹവും കഴിഞ്ഞു. അന്ന് വൈകുന്നേരം നടന്ന വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം തിരികെ മടങ്ങുമ്പോഴാണ് മലഞ്ചെരുവില്‍ ഇടിച്ച് ഹെലികോപ്ടര്‍ തകര്‍ന്നത്. പാറയിടുക്കില്‍ ഇടിച്ച് കോപ്ടര്‍ കത്തിനശിച്ചതായാണ് രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. അപകടത്തില്‍ പൈലറ്റും കൊല്ലപ്പെട്ടു. 76 കാരനായ ജെറാള്‍ഡ് ഗ്രീന്‍ ലോറന്‍സാണ് കോപ്ടര്‍ പറത്തിയിരുന്നത്.

Latest
Widgets Magazine