അമേരിക്കയില്‍ കുടിയേറ്റക്കാരെ അപമാനിച്ച് വോട്ട് പിടിക്കുന്ന ട്രംപിന്റെ ഭാര്യ കുടിയേറ്റക്കാരി.

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റാകാന്‍ മോഹിക്കുന്ന വ്യവസായ പ്രമുഖന്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വലിയ പ്രചരണായുധം കുടിയേറ്റ വിരുദ്ധതയാണ്. എന്നാല്‍, സ്വന്തം ജീവിതത്തില്‍ ട്രംപിന് ഇത്തരം വാശികളൊന്നുമില്ല. സ്ലോവേനിയയില്‍നിന്ന് കുടിയേറിയ സുന്ദരിയാണ് ട്രംപിന്റെ ഭാര്യ. വൈറ്റ് ഹൗസിലേക്ക് അമേരിക്കയുടെ പ്രഥമവനിതയായി കാലുകുത്താന്‍ കാത്തിരിക്കുകയാണ് ഈ പഴയ സൂപ്പര്‍മോഡല്‍.
45കാരിയായ മെലാനിയയെ 2005ലാണ് ട്രംപ് വിവാഹം കഴിക്കുന്നത്. ആഡംബരഭ്രമത്തിന്റെ കാര്യത്തില്‍ ആരെയും പിന്നിലാക്കുന്ന മെലാനിയ തന്നെക്കാള്‍ 24 വയസ്സിന് മൂത്ത ട്രംപിനെ വിവാഹം ചെയ്യാന്‍ തയ്യാറായത് പണത്തിനുവേണ്ടിയാണെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. കൊട്ടാരസദൃശ്യമായ വീടുകള്‍ ഇഷ്ടപ്പെടുന്ന മെലാനിയയ ഇപ്പോള്‍ താമസിക്കുന്നത് മാന്‍ഹട്ടനിലെ 68നിലയുള്ള ട്രംപ് ടവറിന്റെ ഏറ്റവും മുകളിലുള്ള കൂറ്റന്‍ അപ്പാര്‍ട്ട്‌മെന്റിലാണ്.

സ്വര്‍ണവും വജ്രവും പതിപ്പിച്ച ഭിത്തികളുള്ള ഈ കൊട്ടാരത്തിന് പുറമെ, ന്യുയോര്‍ക്കിലെ ബെഡ്ഫഡില്‍ 230 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന 60 മുറികളുള്ള മറ്റൊരു ബംഗ്ലാവും ട്രംപിനുണ്ട്. വിര്‍ജീനിയയിലും ബെവര്‍ലി ഹില്‍സിലും ഫ്‌ളോറിഡയിലും മെലാനിയയ്ക്കും ട്രംപിനും ആഡംബര വസതികളുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്രംപിലേക്ക് തന്നെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ തുറന്ന മനസ്ഥിതിയാണെന്ന് മെലാനിയ പറയുന്നു. 19 വര്‍ഷം മുമ്പ് സ്ലോവേനിയയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് മെലാനിയയുടെ കുടുംബം. ട്രംപിന്റെ മൂന്നാമത്തെ ഭാര്യയായി 2005ല്‍ അവര്‍ പുതിയജീവിതത്തിലേക്ക് കാലെടുത്തുവച്ചു. ട്രംപ് അമേരിക്കയുടെ പ്രസിഡന്റായാല്‍ വലിയൊരു ചരിത്രമാകും അവര്‍ സൃഷ്ടിക്കുക. 182ല്‍ അമേരിക്കന്‍ പ്രസിഡന്റായ ജോണ്‍ ക്വിന്‍സി ആദംസിന്റെ ഭാര്യ ലൂസിയ ആദംസിനുശേഷം അമേരിക്കയുടെ പ്രഥമ വനിതയാകുന്ന ആദ്യ വിദേശി എന്ന ചരിത്രമാണ് അവരെ കാത്തിരിക്കുന്നത്.

Top