അമേരിക്കയിൽ സ്ത്രീകൾക്ക് ഇനി സ്വതന്ത്രരായി നടക്കാം..!! ടോപ് ലെസ്സാകാനുള്ള അവകാശം നടപ്പിലാകുന്നത് ആറ് സ്റ്റേറ്റുകളില്‍

കൊളറാഡോ (അമേരിക്ക): പുരുഷന്മാര് മേൽവസ്ത്രം ധരിക്കാതെ നടക്കുന്നത് വലിയ അത്ഭുമല്ല. അതുപോലെ സ്ത്രീകൾ മേൽവസ്ത്രമിടാതെ നടക്കുന്നത് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്. എന്നാൽ ലോകത്തിൻ്റെ പലഭാഗത്തും മേൽ വസ്ത്രം ധരിക്കാതെ (ടോപ്പ് ലെസ്) നടക്കുന്നതിനുള്ള അവകാശത്തിനായി സ്ത്രീകൾ സമരത്തിലാണ്.

കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും സ്ത്രീകളുടെ അവകാശത്തിൻ്റെ കാര്യത്തിൽ ഒരു സുപ്രധാന കാര്യമാണത്. ഇതിനായി സ്ത്രീ വിമോചക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ലോകത്തിന്റെ പലയിടങ്ങളിലും ‘ടോപ് ലെസ്’ പ്രകടനങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിട്ടുണ്ട്. ലിംഗസമത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു ഒട്ടുമിക്ക പ്രതിഷേധങ്ങളും അരങ്ങേറിയത്. പുരുഷന്‍ ടോപ് ലെസ് ആയി നടന്നാല്‍ ഒരു പ്രശ്‌നവും ഇല്ലെങ്കില്‍ പിന്നെ സ്ത്രീകള്‍ക്കും എന്തുകൊണ്ട് അങ്ങനെ നടന്നുകൂട എന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്

എന്നാൽ ഈ പോരാട്ടങ്ങൾക്ക് ഒരു വലിയ വിജയം ഉണ്ടായിക്കുകാണ്. അമേരിക്കയിലെ ആറ് സ്റ്റേറ്റുകളില്‍ ഇനി സ്ത്രീകള്‍ക്ക് നിയമപരമായി തന്നെ പൊതു സ്ഥലങ്ങളില്‍ ‘ടോപ് ലെസ്’ ആകാം. അമേരിക്കയിലെ ടെന്‍ത് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ആണ് ഇത് സംബന്ധിച്ച് വിധിപ്രഖ്യാപനം നടത്തിയത്. ഉട്ടാ, കൊളറാഡോ, വ്യോമിങ്, ന്യൂ മെക്‌സിക്കോ, കന്‍സാസ്, ഒക്കലഹോമ എന്നീ സ്‌റ്റേറ്റുകള്‍ക്കാണ് വിധി ബാധകമാകുക.

കൊളറാഡോയിലെ ഫോര്‍ട്ട് കോളിന്‍സില്‍ ആയിരുന്നു ഈ നിയമ പോരാട്ടങ്ങളുടെ തുടക്കം. സ്ത്രീകള്‍ ഷര്‍ട്ട് ധരിക്കാതെ പുറത്തിറങ്ങരുത് എന്നായിരുന്നു അധികൃതര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ്. ഇതിനെതിരെ തുടങ്ങിയ പോരാട്ടമാണ് ഇപ്പോള്‍ അമേരിക്കയുടെ വലിയൊരു പ്രദേശത്ത് തന്നെ നിയമപരമായി ടോപ് ലെസ് ആകാനുള്ള അവകാശം കിട്ടുന്നതിലേക്ക് എത്തിയത്.

ഫോര്‍ട്ട് കോളിന്‍സില്‍ തുടങ്ങിയ ചെറിയൊരു പോരാട്ടം ലോകമെമ്പാടുമുള്ള ഫ്രീ ദ നിപ്പിള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന വിജയത്തിലേക്കാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മാറിടം പ്രദര്‍ശിപ്പിക്കുക എന്നതല്ല, തങ്ങളുടെ ശരീരം എങ്ങനെ പ്രദര്‍ശിപ്പിക്കണം എന്നതില്‍ സ്ത്രീകളുടെ അവകാശത്തെ ആണ് ഫ്രീ ദ നിപ്പിള്‍ മുന്നേറ്റം പ്രതിനിധാനം ചെയ്യുന്നത്.

 

Top