പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ ഏറ്റവും യോഗ്യതയുളള വ്യക്തിയാണ് ഹിലരി ക്ലിന്റണെന്ന് ഒബാമ; സ്ഥാനാര്‍ത്ഥിയായി ഔദ്യോഗിക അംഗീകാരം

hillary-clinton

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെയൊക്കെ മറികടന്ന ഹിലരി ക്ലിന്റണിനെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി അംഗീകരിച്ചു. പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ ഏറ്റവും യോഗ്യതയുളള വ്യക്തിയാണ് ഹിലരി ക്ലിന്റണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറയുകയുണ്ടായി.

ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഹിലാരി ക്ലിന്റണിന്റെ എതിരാളിയായ ബെര്‍ണി സാന്റേഴ്സുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബരാക് ഒബാമ നിലപാട് വ്യക്തമാക്കിയത്. പ്രസിഡന്റ് എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ ഹിലരി ക്ലിന്റണിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും ഒബാമ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്തിടെ കാലിഫോര്‍ണിയ, ന്യൂ ജഴ്സി, ന്യൂ മെക്സിക്കോ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രൈമറികളില്‍ വിജയിച്ചതോടെ ഹിലരി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരിക്കുകയാണ്. 2755 ഡെമോക്രാറ്റിക് പ്രതിനിധികളുടെ പിന്തുണയാണ് ഇതിനോടകം ഹിലരി നേടിയത്.

Top