തീവ്രവാദം ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിന് ഇടയാക്കും !മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടണ്‍: പഞ്ചാബില്‍ വ്യോമസേന താവളത്തിന് നേരെ തീവ്രവാദികള്‍ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനുമിടയില്‍ യുദ്ധമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.തീവ്രവാദ ആക്രമണം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇതു യുദ്ധത്തില്‍ കലാശിച്ചേക്കുമെന്നും അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്ത്യയും പാകിസ്താനുമിടയില്‍ യുദ്ധമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അമേരിക്ക ഇതില്‍ ആശങ്കപ്പെടുന്നുവെന്നുമാണ് അദ്ദേഹം ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും മനപ്പൂര്‍വ്വമല്ലാതെ ഒരു യുദ്ധത്തിലേക്ക് വഴുതി വീഴാന്‍ നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ വഴിതെളിച്ചേക്കുമെന്നാണ് അമേരിക്കയുടെ അഭിപ്രായം.തീവ്രവാദ ശൃംഖലയെ തകര്‍ക്കാന്‍ മേഖലയിലെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടാകണമെന്ന് അമെരിക്ക അറിയിച്ചു.പത്താന്‍കോട്ടിലെ ആക്രമണത്തെ അപലപിക്കുകയാണ്. ആക്രമണത്തില്‍ ഇരയായവരുടെ കുടുംബത്തെ ഞങ്ങളുടെ ദുഃഖം അറിയിക്കുകയാണ്- വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം അമെരിക്കയുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം പത്തായി. പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ പുലര്‍ച്ച ഉണ്ടായ ആക്രമണങ്ങള്‍ക്കു ശേഷം ഭീകര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരുന്നുണ്ട്.പത്താന്‍കോട് ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ വെച്ചെന്ന് അന്വേഷണ സംഘം. കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു. ഐ.ജി അലോക് മിത്തലിനാണ് അന്വേഷണ ചുമതല.

പാക് ചാര സംഘടനയായ ഐ.എസ്.ഐയും ജെയ്‌ഷെ മുഹമ്മദുമായി ചേര്‍ന്നാണ് ആക്രമണത്തിനു പദ്ധതിയിട്ടത്. ഇവര്‍ക്ക് അതിര്‍ത്തി കടക്കാന്‍ പാക് സൈന്യത്തിന്റെ സഹായിച്ചിരിക്കാമെന്നും സുരക്ഷാ സൈന്യം സംശയിക്കുന്നു.അതിനിടെ പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തിലേക്ക് ഭീകരാക്രമണം നടത്തിയ ഭീകരരില്‍ അഞ്ചാമത്തെയാളേയും സൈന്യം വധിച്ചു. ഏഴോളം പേരുണ്ടായിരുന്ന സംഘത്തിലെ രണ്ട് ചാവേറുകള്‍ ഇപ്പോഴും എയര്‍ഫോഴ്‌സ് ബേസിനുള്ളില്‍ ഒളിച്ചിരിക്കുന്നതായാണ് സൂചന.

എയര്‍ബേസിനുള്ളില്‍ ഭീകരര്‍ പ്രവേശിക്കുന്നത് വ്യോമനിരീക്ഷണത്തിലൂടെ കാണാന്‍ സാധിച്ചതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. അതീവ സാങ്കേതിക ഉപകരണങ്ങളും വിമാനങ്ങളും സൂക്ഷിച്ചിരിക്കുന്ന മേഖലയിലേക്ക് ഭീകരര്‍ കടക്കുന്നത് വ്യോമ നിരീക്ഷണം സഹായകമായെന്ന് പ്രതിരോധമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഏജന്‍സികളുടേയും സൈന്യത്തിന്റേയും കൃത്യമായ ഇടപെടല്‍ വ്യോമസേനയിലെ മൂല്യമുള്ള വസ്തുക്കള്‍ നശിപ്പിക്കണമെന്ന ഭീകരരുടെ ലക്ഷ്യം പരാജയപ്പെടുത്തിയതായും പ്രതിരോധമന്ത്രാലയം അറിയിച്ചു.ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടുകൂടിയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ എയര്‍ഫോഴ്‌സ് കമാന്റ് ഉള്‍പ്പെടെ പത്ത് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. പുതുവര്‍ഷ ദിനത്തില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അതീവ സുരക്ഷാ മേഖലയിലുണ്ടായ ഭീകരാക്രമണം സുരക്ഷാ വീഴ്ചയായി വിലയിരുത്തുന്നു. സൈനികരുടെ വേഷത്തില്‍ സൈനിക വാഹനത്തിലാകാം ഇവര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

 

Top