ദക്ഷിണാഫ്രിക്കയിലെ ‘ഇന്ത്യ’ക്ക് പിറന്നാള്‍ മധുരം; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്

മുംബൈ: ദക്ഷിണാഫ്രിക്കയിലാണ് ഈ ഇന്ത്യയുള്ളത്. ഇന്ത്യയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പറന്നാള്‍ ട്വീറ്റ് വന്നിരിക്കുകയാണ് ഇപ്പോള്‍. മോദിയുടെ പിറന്നാള്‍ സന്ദേശം ലഭിച്ച ‘ഇന്ത്യ’ മറ്റാരുമല്ല ദക്ഷിണാഫ്രിക്കയുടെ ഫീല്‍ഡിങ് ഇതിഹാസം ജോണ്ടി റോഡ്‌സിന്റെ പൊന്നോമന മകളാണ്.

ഇന്ത്യയോടുള്ള ആദരവ് അറിയിച്ച് മകള്‍ക്ക് ഇന്ത്യയെന്ന പേരിട്ട ജോണ്ടിയുടെ മകളുടെ പിറന്നാളിന് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വകയും ലഭിച്ചു ജന്‍മദിനാശംസകള്‍. ‘ഹാപ്പി ബര്‍ത്ത് ഡേ ഇന്ത്യ ഫ്രം ഇന്ത്യ’എന്നായിരുന്നു മോദി തന്റെ ട്വിറ്റിലൂടെ ഇന്ത്യക്ക് ജന്‍മിദിനാശംസകള്‍ നേര്‍ന്നത്. ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കറുടെ ജന്‍മദിനമായ ഇന്നലെ തന്നെയാണ് ജോണ്ടിയുടെ മകളുടെ ജനനവും. നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഫീല്‍ഡിങ് കോച്ചായി പ്രവര്‍ത്തിക്കുന്ന ജോണ്ടി റോഡ്‌സിന്റെ മകളുടേയും സചിന്റേയും ജന്‍മദിനം വന്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ടീം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകളുടെ രണ്ടാം പിറന്നാളിന് അവളോടൊപ്പമുള്ള ചിത്രം ജോണ്ടി തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ പല പ്രമുഖരും ഇന്ത്യക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നു. ഇന്ത്യ അവളുടെ ജന്‍മദേശത്തിന്റെ പേരില്‍ അനുഗ്രഹീതയായിരിക്കുന്നുവെന്നും എല്ലാ ആശംസകള്‍ക്ക് നന്ദിയുണ്ടെന്നും ജോണ്ടി ട്വിറ്ററിലൂടെ അറിയിച്ചു.

Top