ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യ പുറകിലേക്ക്; ന്യൂനപക്ഷ വേട്ട ഇന്ത്യയെ എത്തിച്ചത് 42-ാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷക സ്ഥാപനമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് തയാറാക്കിയ ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യുടെ സ്ഥാനം വളരെ പുറകില്‍. സൂചികയില്‍ 42-ാം സ്ഥാനത്തേയ്ക്കാണ് ഇന്ത്യ പിന്തള്ളപ്പെട്ടത്. ഭരിക്കുന്നവരുടെ യാഥാസ്ഥിതിക ചിന്തകളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടായ ആക്രമണങ്ങളുമാണ് ഇന്ത്യയെ പുറകിലേക്ക് തള്ളിയതിന് കാരണം. 167 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞവര്‍ഷം ഇന്ത്യ 32-ാം സ്ഥാനത്തായിരുന്നു രാജ്യം

കഴിഞ്ഞ വര്‍ഷം 32ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ പിഴവുകളുള്ള ജനാധിപത്യമെന്ന വിഭാഗത്തിലാണു നിലവിലുള്ളത്. തിരഞ്ഞെടുപ്പു പ്രക്രിയയുടെ കാര്യത്തില്‍ ഇന്ത്യ മികച്ച പോയിന്റു നേടിയെങ്കിലും രാഷ്ട്രീയ സംസ്‌കാരം, സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്നീ വിഭാഗങ്ങളിലാണ് ഇന്ത്യ പിന്നോട്ടുപോയി.യുകെയിലെ മാധ്യമ ശൃംഖലയായ ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ വിഭാഗമാണ് ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റാത്തത്ര അപകടകരമായ രാജ്യമായി മാറിയിരിക്കുന്നുവെന്നും അധികൃതര്‍ മാധ്യമസ്വതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.ഇന്ത്യയില്‍ ചത്തീസ്ഗഡ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണു മാധ്യമങ്ങള്‍ക്കു നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായത്. നിരവധി മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതും ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിക്കുന്നതും മാധ്യമ പ്രവര്‍ത്തകര്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടതും കണക്കിലെടുത്താണു മാധ്യമ പ്രവര്‍ത്തന സാഹചര്യങ്ങള്‍ ഇന്ത്യയില്‍ മോശമാണെന്ന കണ്ടെത്തല്‍.

21ാം സ്ഥാനത്തുള്ള യുഎസ്, ജപ്പാന്‍, ഇറ്റലി, ഫ്രാന്‍സ്, ഇസ്രയേല്‍, സിംഗപ്പൂര്‍, ഹോങ്കോങ് എന്നീ രാഷ്ട്രങ്ങളും പിഴവുകളുള്ള ജനാധിപത്യമാണു നിലവിലുള്ളതെന്നും സൂചിക വ്യക്തമാക്കുന്നു.

നോര്‍വെ, ഐസ്ലന്‍ഡ്, സ്വീഡന്‍ എന്നീ രാഷ്ട്രങ്ങളാണു പട്ടികയില്‍ മുന്നിലുള്ളത്. സൂചിക പ്രകാരം 167 രാഷ്ട്രങ്ങളെ അഞ്ചു ഘടകങ്ങളുടെ അടിസ്ഥാനത്തിലാണു വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പു പ്രക്രിയ, പൗരസ്വാതന്ത്ര്യം, സര്‍ക്കാരിന്റെ പ്രവര്‍ത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്‌കാരം എന്നിവയാണവ. സമ്പൂര്‍ണ ജനാധിപത്യം, പിഴവുകളുള്ള ജനാധിപത്യം, മിശ്ര ജനാധിപത്യം, ആധികാരിക മേഖല എന്നിങ്ങനെ നാലു ഘട്ടങ്ങളായും രാഷ്ട്രങ്ങളെ തിരിക്കുന്നുണ്ട്.

പട്ടികയില്‍ ആദ്യ 19 വരെയുള്ള സ്ഥാനങ്ങളിലെത്തുന്ന സംസ്ഥാനങ്ങളെയാണു സമ്പൂര്‍ണ ജനാധിപത്യത്തിലുള്ളത്. പാക്കിസ്ഥാന്‍ (110), ബംഗ്ലാദേശ് (92), നേപ്പാള്‍ (94), ഭൂട്ടാന്‍ (99) എന്നിങ്ങനെയാണു മറ്റു ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സ്ഥാനം.ചൈന (139), റഷ്യ (135), വിയറ്റ്‌നാം (140), മ്യാന്മാര്‍ (120), ഉത്തരകൊറിയ എന്നിവ സ്വേച്ഛാധിപത്യരാജ്യങ്ങളുടെ വിഭാഗത്തിലാണ്.

Top