കശ്മീർ വിഷയം; കേന്ദ്രസര്‍ക്കാരിനെതിരെ അമര്‍ത്യാസെന്‍; ഇനി ഇന്ത്യക്കാരനെന്ന് പറ‍ഞ്ഞ് അഭിമാനിക്കാനാകാത്ത അവസ്ഥയെന്നും വിമര്‍ശനം

കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ അമർത്യ സെൻ. ഒരു ഇന്ത്യക്കാരൻ എന്ന് പറഞ്ഞ് അഭിമാനിക്കാൻ ആകാത്ത അവസ്ഥയാണ് ഇനിയെന്നായിരുന്നു അമർത്യ സെന്നിന്‍റെ പ്രതികരണം. ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതിനെ വിമര്‍ശിക്കുകയും ചെയ്ത അദ്ദേഹം നേതാക്കളുടെ ശബ്ദം കേള്‍ക്കാതെയും അവരെ ജയിലില്‍ പാര്‍പ്പിച്ചും എക്കാലവും നീതി പുലര്‍ത്താനാകുമെന്ന് താൻ ‍ കരുതുന്നില്ലെന്നും കൂട്ടിച്ചേർത്തു.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് നേതാക്കളെ തടവിലാക്കിയത്. കൊളോണിയല്‍ രീതിയിലേക്കുള്ള തിരിച്ചുപോക്കാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Top