യുക്രെയ്‌നില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ പൗരന്മാരെ രക്ഷിച്ചു, ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയായി ഇന്ത്യ

യുക്രെയ്നിലെ യുദ്ധമുഖത്ത് നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിലേയും പൗരന്മാരെ സുരക്ഷിതമായി ജന്മനാട്ടിലെത്തിച്ചുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി.

ഇതുവരെ, 18 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ സഹായിച്ചുവെന്ന്, ഐക്യരാഷ്ട്രസഭയില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനിടെ അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നയതന്ത്രത്തിലൂടെയല്ലാതെ പ്രശ്നത്തിന് പരിഹാരം കാണാനാകില്ലെന്നും, ഇരുരാജ്യങ്ങളോടും ഇന്ത്യയ്ക്ക് ഒരേ സമീപനമാണുള്ളതെന്നും ടി.എസ് തിരുമൂര്‍ത്തി യുഎന്‍ കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി.

‘യുക്രെയ്ന്‍ രക്ഷാദൗത്യത്തില്‍ മാനവികത, നിഷ്പക്ഷത, സ്വാതന്ത്ര്യം എന്നീ തത്വങ്ങളിലാണ് രാജ്യം പ്രവര്‍ത്തിച്ചത്. യുക്രെയ്നിലേക്ക് മാര്‍ച്ച്‌ ഒന്ന് വരെ 90 ടണ്ണില്‍ അധികം അവശ്യ സാധനങ്ങള്‍ കയറ്റി അയച്ചിട്ടുണ്ട്. മരുന്നുകളും ഭക്ഷണവും ഉള്‍പ്പെടെയുള്ളവയാണ് കയറ്റി അയച്ചത്’ അദ്ദേഹം കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.

ഫെബ്രുവരി 24നാണ് യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശം ആരംഭിക്കുന്നത്. ഫെബ്രുവരി 26 മുതല്‍ ഓപ്പറേഷന്‍ ഗംഗയിലൂടെ യുക്രെയ്നില്‍ കുടുങ്ങിയ എല്ലാവരേയും ജന്മനാട്ടില്‍ തിരികെ എത്തിയ്ക്കുകയായിരുന്നു. ഇനിയും 50 ഓളം വിദ്യാര്‍ത്ഥികള്‍ യുക്രെയ്നിലുണ്ട്. അതില്‍ 30ഓളം പേര്‍ സ്വന്തം താത്പര്യത്തില്‍ നില്‍ക്കുന്നവരാണ്.

Top