ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഹിസ്ബുള്‍ മുജാഹിദ്ദീം 80 കോടി രൂപ ശേഖരിച്ചു

ന്യുഡല്‍ഹി :ഇന്ത്യയില്‍ ഭീകരക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ 80 കോടി രൂപ ശേഖരിച്ചതായി റിപ്പോര്‍ട്ട്.മൊബൈല്‍ ആവശ്യങ്ങള്‍ക്കും ഭീകരാക്രമണം നടത്തുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനും ചികില്‍സയ്ക്കുമായാണ് ഭീകരര്‍ പണം ശേഖരിച്ചത്. കൂടാതെ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരരുടെ കുടുംബങ്ങള്‍ക്കു പണം നല്‍കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.hisbul mujahidin

ഇവര്‍ക്ക് പാകിസ്ഥാനില്‍ നിന്ന് മാത്രമല്ല മറ്റ് പല വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും സഹായം ലഭിച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് ബാങ്കുകള്‍ വഴി കൈമാറ്റപ്പെടുന്ന പണം ഇന്ത്യയിലുള്ള ഭീകരര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാരതീയ രഹസ്യാന്വേഷണ വിഭാഗം പാരീസിലെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്ക് ഫോഴ്‌സിന് നല്‍കിയ എമേര്‍ജിംഗ് ടെററിസ്റ്റ് ഫിനാന്‍സിംഗ് റിസ്‌ക്ക് എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഭീകരസംഘടനകളുടെ അന്താരാഷ്ട്ര പ്ലാറ്റ്ഫോമാണ് പാക്കിസ്ഥാനാണെന്നും പാക് മണ്ണ് ഭീകരര്‍ക്ക് തഴയ്ക്കാന്‍ ഐഎസ്‌ഐ നല്‍കുകയാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

പാരീസിലേത് പോലെ 2008 ല്‍ മുംബൈയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനും ലഷ്‌ക്കറും ആക്രമണം നടത്തിയത് പാക്കിസ്ഥാന്റെ പിന്തുണയോടെയാണ്. 2011 സെപ്റ്റംബറില്‍ ദല്‍ഹി ഹൈക്കോടതിയില്‍ ഹിസ്ബുള്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും 76 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്ത്യയില്‍ നിരോധമുള്ള ഭീകരസംഘടനയാണ് ഹിസ്ബുല്‍ മുബാഹിദ്ദീന്‍.

Top