സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍; വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കും

മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍. സഞ്ജുവിനെ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ഇടവേളയ്ക്ക് ശേഷമാണ് സഞ്ജു മടങ്ങിയെത്തുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ഇഷാന്‍ കിഷനും ടീമിലുണ്ട്.

ടെസ്റ്റ്, ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഞ്ജു മടങ്ങിയെത്തിയപ്പോള്‍ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്നു ചേതേശ്വര്‍ പൂജാരയെ ഒഴിവാക്കിയതും ശ്രദ്ധേയമായി. പേസര്‍ ഉമേഷ് യാദവിനേയും ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല. പേസര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു. ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയും ഏകദിനത്തില്‍ ഹര്‍ദിക് പാണ്ഡ്യയുമാണ് വൈസ് ക്യാപ്റ്റന്‍മാര്‍.

വിന്‍ഡീസിനെതിരായ ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിതി ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇശാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാര്‍ദുല്‍ ഠാക്കൂര്‍, ആര്‍ ജഡേജ, അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജയ്‌ദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

Top