അന്ധനായ 24കാരന്റെ കമ്പനി നേടിയത് 50കോടി; കമ്പനിയില്‍ ജോലിചെയ്യുന്നത് വികലാംഗര്‍

22bollant-lead

വൈകല്യത്തോടെ ജനിക്കുന്ന കുട്ടികള്‍ക്ക് ദൈവം എന്തെങ്കിലും കഴിവുകള്‍ നല്‍കാറുണ്ട്. വൈകല്യം ഒരു ശാപമായി കാണുന്ന കാലമൊക്കെ കടന്നുപ്പോയി. ഇപ്പോള്‍ ഇവരാണ് മുന്‍ നിരയില്‍ എത്തുന്നത്. അന്ധനായ ശ്രീകാന്ത് എന്ന ചെറുപ്പക്കാരന്റെ ജീവിതം തന്നെ അതിനുദ്ദാഹരണമാണ്. ആന്ധ്രാപ്രദേശുകാരനായ ശ്രീകാന്ത് ഇന്നു അറിയപ്പെടുന്ന ബിസിനസുകാരനാണ്. ശ്രീകാന്തിന്റെ നിശ്ചയദാര്‍ഡ്യത്തിന്റെയും മനശക്തിയുടെയും മുന്നില്‍ അന്ധത ഒരു തടസ്സമേയല്ല.

ഇരുട്ടില്‍ മനക്കരുത്തില്‍ വെളിച്ചം കണ്ടെത്തിയ ഈ 24 കാരന്‍ ഏകദേശം 50 കോടി അറ്റാദായമുള്ള കമ്പനി ഉടമയാണ്. ഹൈദരാബാദ് ആസ്ഥാനമായ ബോളന്റ് ഇന്‍ഡസ്ട്രീസിന്റെ സിഇഒ യാണ് ശ്രീകാന്ത്. ശ്രീകാന്ത് ഈ 24 വയസ്സുകൊണ്ട് നേടിയത് ആര്‍ക്കും ചിന്തിക്കാവുന്നതിലുമപ്പുറമാണ്. ശ്രീകാന്തിന്റെ കൂടെ 150 വൈകല്യം അനുഭവിക്കുന്നവരുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീകാന്ത് കമ്പനിയില്‍ ജോലി നല്‍കിയിരിക്കുന്നവരില്‍ 150 പേരും വൈകല്യമുള്ളവരാണ്. വികലാംഗരെന്ന് പഴിച്ച് പൊതുസമൂഹം മാറ്റി നിര്‍ത്തുന്നവര്‍ക്ക് സാധാരണ ജീവിതം നല്‍കുക എന്നതാണ് ശ്രീകാന്ത് ഉദ്ദേശിക്കുന്നത്. അന്ധനായ കുഞ്ഞിനെ ഉപേക്ഷിക്കാനും ഇല്ലാതാക്കാനുമുള്ള ഗ്രാമീണരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് മകന് സാധാരണജീവിതം കിട്ടാന്‍ വേണ്ടുന്നതെല്ലാം നല്‍കിയ മാതാപിതാക്കള്‍ ശ്രീകാന്തിന് നല്‍കിയത് നല്ല വരുമാനം. വര്‍ഷം 20,000 രൂപ മാത്രം സമ്പാദിച്ചിരുന്ന കുടുംബം ശ്രാകാന്തിന് നല്ല വിദ്യാഭ്യാസം നല്‍കി.

ജീവിതത്തില്‍ ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും മകനെ പഠിപ്പിക്കുന്ന കാര്യത്തില്‍ അവര്‍ ഒരിക്കലും മടി കാട്ടിയില്ല.
അന്ധതയുടെ പേരില്‍ ഐഐടിയിലും ബിട്സിനും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു ശ്രീകാന്തിന്. ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്നുള്ള അവഗണന തീര്‍ത്തത് മസ്സാച്യുസെറ്റ്സ് ഇന്‍്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ പഠിച്ചായിരുന്നു.

അമേരിക്കയിലെ പഠനത്തിന് ശേഷം ഇന്ത്യയില്‍ എത്തിയ അദ്ദേഹം 3000 ഭിന്നശേഷി വിദ്യാര്‍ത്ഥികളെയാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായിക്കുന്നത്. ഇതിലും തൃപ്തി വരാതെയാണ് 150 വികലാംഗര്‍ക്ക് ജോലി നല്‍കുന്ന കമ്പനി സ്ഥാപിച്ചത

Top