അമേരിക്ക വിധിയെഴുതി;ട്രംപോ ബൈഡനോ ?.പ്രവചനങ്ങളിൽ മുന്നിൽ ബൈഡൻ.

ന്യുയോർക്ക് :അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി. ലോകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിലേക്ക് അമേരിക്കൻ ജനത വിധിയെഴുതി. ഇനിയുള്ള നാലു വർഷം വൈറ്റ്ഹൗസ് അധിപനായി ആര് വരുമെന്നറിയാനുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞു.നാളെ തന്നെ ട്രംപിനെ വൈറ്റ്ഹൗസിൽ നിന്ന് കെട്ടുകെട്ടിക്കുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ പറഞ്ഞപ്പോൾ കറുത്തവർഗക്കാർ തനിക്കാണ് വോട്ട് ചെയ്യേണ്ടതെന്നായിരുന്നു നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം.

ശക്തമായ മത്സരമാണ് ഇക്കുറി നടക്കുന്നത്. ആഗോള താപനം, വായു മലിനീകരണം, സ്വവർഗ ബന്ധങ്ങളോടുള്ള സമീപനം , ഗര്ഭച്ഛിദ്രത്തോടുള്ള നിലപാട്, സുപ്രീംകോടതിയിൽ ട്രംപ് നടത്തിയ വിവാദ നിയമനം തുടങ്ങി വിവിധ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയായെങ്കിലും കൊവിഡ് മഹാമാരിയും അമേരിക്കക്കുണ്ടായ സാമ്പത്തിക തകർച്ചയുമായിരുന്നു പ്രധാന വിഷയങ്ങളായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഒരു കോടിയോടടുക്കുന്ന രോഗികൾ, രണ്ടേകാൽ ലക്ഷത്തിലേറെ മരണം, തകർന്നടിഞ്ഞ സാമ്പത്തിക രംഗം തുടങ്ങി അമേരിക്കയെ ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട കൊവിഡ് വിപത്താണ് ഇത്തവണ അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്ന വിഷയം. തെരഞ്ഞെടുപ്പിന് മുൻപ് വാക്സിൻ എത്തിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം പാഴ്വാക്കായി. അമേരിക്കയിലെ വയോജനങ്ങളെ ട്രംപ് മരണത്തിനു എറിഞ്ഞു കൊടുത്തുവെന്ന് ജോ ബൈഡൻ ആരോപിച്ചു. കൊവിഡിനെ താനും രാജ്യവും ധീരമായി നേരിട്ടെന്നായിരുന്നു ട്രംപിന്റെ മറുപടി. കൊവിഡ് മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായിരിക്കുമെന്ന് 82 ശതമാനം അമേരിക്കക്കാരും വിവിധ സർവേകളിൽ, അഭിപ്രായപ്പെട്ടു.

എന്തായാലും, ഇപ്പോഴത്തെ അക്കങ്ങളും അന്തരീക്ഷവും ബൈഡനു തന്നെ അനുകൂലം. പ്രസിഡന്‌റ് തലം മാത്രമല്ല, സെനറ്റ്, ജനപ്രതിനിധി സഭ തിരഞ്ഞെടുപ്പുകളിലും ഡമോക്രാറ്റ് തരംഗം പ്രവചിക്കുകയാണു മിക്ക സര്‍വേകളും. ഇലക്ടറല്‍ വോട്ടുകളുടെ സങ്കീര്‍ണ വിന്യാസങ്ങള്‍ സൂക്ഷ്മമായി പഠിച്ചു നിഗമനങ്ങള്‍ അവതരിപ്പിക്കുന്ന പേരെടുത്ത ഗവേഷകസംഘങ്ങളാണ് ഫൈവ് തേര്‍ട്ടി എയ്റ്റ് , ടു സെവന്‌റി ടു വിന്‍ എന്നിവര്‍. ആകെയുള്ള ഇലക്ടറല്‍ വോട്ടായ 538 എന്ന സംഖ്യയുടെ പേരാണ് ആദ്യ സംഘത്തിന്റേത്. രണ്ടാമത്തെ ടീം ഇലക്ടറല്‍ വോട്ടിലെ കേവലഭൂരിപക്ഷ സംഖ്യയായ 270 നോക്കിയുള്ള പേരാണു സ്വീകരിച്ചിരിക്കുന്നത്.ഇന്‌ററാക്ടീവ് ഫോര്‍കാസ്റ്റ് സൗകര്യം വരെയാണ് ഇത്തരം വെബ്‌സൈറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. അതായത്, നമുക്കു തന്നെ വിജയസാധ്യതകള്‍ സങ്കല്‍പിച്ചുനല്‍കി, സംസ്ഥാനങ്ങള്‍ തിരഞ്ഞെടുത്ത് ഓരോ സ്ഥാനാര്‍ഥിക്കും എത്ര ഇലക്ടറല്‍ വോട്ട് കിട്ടുമെന്നു കണ്ടുപിടിക്കാം).</p>

ഫൈവ് തേര്‍ട്ടി എയ്റ്റ് പറയുന്നത് – ബൈഡന്‍ ജയിക്കും, സെനറ്റില്‍ ഡമോക്രാറ്റ് ഭൂരിപക്ഷം നേടും, ജനപ്രതിനിധി സഭയില്‍ (ഹൗസ്) ഡമോക്രാറ്റ്് മേല്‍ക്കൈ നിലനിര്‍ത്തും.ബൈഡന് പ്രസിഡന്‌റാകാന്‍ 100ല്‍ 89 സാധ്യതയാണു ഫൈവ് തേര്‍ട്ടി എയ്റ്റ് കൊടുക്കുന്നത്. ട്രംപിന് വീണ്ടും പ്രസിഡന്‌റാകാന്‍ 10ല്‍ 1 സാധ്യതയാണു ഫൈവ് തേര്‍ട്ടി എയ്റ്റ് കല്‍പിക്കുന്നത്. അതായത്, ഒരു സാധ്യതയും ഇല്ലെന്നല്ല, ഒരു ചെറിയ സാധ്യത ഉണ്ടെന്നാണെന്നതു ശ്രദ്ധിക്കണം. സെനറ്റ് തിരിച്ചു പിടിക്കുന്നതില്‍ 4ല്‍ 3 സാധ്യതയാണ് ഡമോക്രാറ്റുകള്‍ക്ക്. ഹൗസ് നിലനിര്‍ത്താനും ഒരു പക്ഷേ മേല്‍ക്കൈ വര്‍ധിപ്പിക്കാനും ഡമോക്രാറ്റ് പാര്‍ട്ടിക്ക് കഴിയും.

നാലു വര്‍ഷം മുന്‍പ്, ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‌റായതിനുശേഷം അമേരിക്കയില്‍ തിരഞ്ഞെടുപ്പു പ്രവചനങ്ങള്‍ അത്ര എളുപ്പമല്ലാതായെന്നു വന്നിരിക്കുന്നു. കാരണം, അന്നു ഹിലറി ക്ലിന്‌റന്‍ ട്രംപിനോടു തോറ്റപ്പോള്‍ ഒപ്പം തോറ്റത് ഏതാണ്ട് എല്ലാ അഭിപ്രായ സര്‍വേക്കാരും കൂടിയാണ്. ജനകീയ വോട്ടിലും ഇലക്ടറല്‍ വോട്ടിലും ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥിയായി അഭിപ്രായ സര്‍വേകളെല്ലാം ഉയര്‍ത്തിക്കാട്ടിയത് ഡമോക്രാറ്റുകാരിയായ ഹിലറിയെ. ആ സുന്ദരമായ ഉറപ്പില്‍, ഡമോക്രാറ്റ് പാര്‍ട്ടിയും ഹിലറിയും ആശ്വസിച്ചിരിക്കുമ്പോഴാണ്, ട്രംപ് അതാ പിന്നില്‍നിന്ന് കുതിച്ചെത്തി പ്രസിഡന്‌റ് പദവി കൈക്കലാക്കി. ഒട്ടും വിചാരിക്കാതിരുന്ന ചില സംസ്ഥാനങ്ങളില്‍ വിജയിച്ച്, ഇലക്ടറല്‍ വോട്ട് എന്ന ദിവ്യാസ്ത്രം നേടിയാണു ട്രംപ് ഹിലറിയെ തോല്‍പ്പിച്ചത്.

ഇന്നത്തെ ട്രംപ് – ജോ ബൈഡന്‍ പോരാട്ടത്തിന്‌റെ അനിശ്ചിതത്വവും പ്രവചനാതീത സ്വഭാവവും മനസ്സിലാക്കാന്‍ 2016 ലെ തിരഞ്ഞെടുപ്പു ഫലവിശകലനം അല്പമൊന്നു സഹായിച്ചേക്കും. സര്‍വേകള്‍ പ്രവചിച്ചപോലെ കലിഫോര്‍ണിയ, ന്യൂയോര്‍ക്ക്്, ഇല്ലിനോയ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഹിലറി പിടിച്ചു. എന്നാല്‍, സര്‍വേകള്‍ ഹിലറിക്കു സാധ്യത കല്‍പിച്ച ഫ്ലോറിഡയും മിഷിഗനും പെന്‍സില്‍വേനിയയും വിസ്‌കോന്‍സിനും ട്രംപ് നേടി.

ആ നാലു സംസ്ഥാനങ്ങളില്‍നിന്നുമായി ആകെ 75 ഇലക്ടറല്‍ വോട്ടുകളാണു ട്രംപിന്‌റെ കീശയിലായത്. 50 സംസ്ഥാനങ്ങളില്‍ 30 എണ്ണവും ട്രംപ് നേടി, ഹിലറിക്കു ശേഷിച്ചത് 20 എണ്ണം മാത്രം. ഹിലറിക്ക് രാജ്യമെമ്പാടുമായി 65,853,625 ഇലക്ടറല്‍ വോട്ടുകള്‍ കിട്ടിയപ്പോള്‍ ട്രംപിന് 62,985,106 ജനകീയ വോട്ടുകള്‍ മാത്രം. പക്ഷേ, ഓരോരുത്തരും ജയിച്ച സംസ്ഥാനങ്ങളില്‍നിന്നായി ലഭിച്ച ഇലക്ടറല്‍ വോട്ടുകള്‍ കൂട്ടി നോക്കിയപ്പോള്‍ 306. ഹിലറിക്ക് വെറും 232! ആകെയുള്ള 538 ഇല്ക്ടറല്‍ വോട്ടുകളില്‍ 270 എന്ന കേവലഭൂരിപക്ഷം നേടാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഹിലറിക്ക് വോട്ടു ചെയ്യേണ്ടിയിരുന്ന 5 ഇലക്ടര്‍മാരും ട്രംപിന്‌റെ പക്ഷത്തുണ്ടാകേണ്ടിയിരുന്ന 2 ഇലക്ടര്‍മാരും കൂറുമാറിയതും സംസാരവിഷയമായി.അമേരിക്കന്‍ പ്രസിഡന്‌റ് തിരഞ്ഞെടുപ്പിനെ ആവേശകരവും അല്പസ്വല്‍പം അനീതിപരവും ആക്കി മാറ്റുന്നത് ജനകീയ വോട്ട് അന്തിമമല്ലെന്ന വസ്തുതയാണ്. വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമിടയില്‍ മധ്യസ്ഥരാകുന്ന ഇലക്ടര്‍മാര്‍ അഥവാ പാര്‍ട്ടി പ്രതിനിധികളുടെ വിന്യാസമാണ് അവിടെ വിജയിയെ നിശ്ചയിക്കുന്നത്.

കറുത്ത വർഗക്കാർക്ക് എതിരെ രാജ്യത്തു വ്യാപകമായി നടന്ന പോലീസ് അതിക്രമങ്ങളെ ട്രംപ് ഇനിയും പൂർണ്ണ മനസോടെ തള്ളിപ്പറഞ്ഞിട്ടില്ല. ശക്തമാകുന്ന വംശീയവാദത്തെ അദ്ദേഹം അപലപിച്ചിട്ടുമില്ല. വെള്ളക്കാരന്റെ വർണവെറിക്ക് കുടപിടിക്കുന്ന ട്രംപിന്റെ നയം തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരും കുറവല്ല. അമേരിക്കയിലെ ആകെ ജനസംഖ്യയിൽ 13 ശതമാനം മാത്രമാണ് കറുത്ത വർഗക്കാർ. എന്നാൽ പല സംസ്ഥാനങ്ങളിലും കറുത്ത വർഗക്കാർ നിർണായകമാണ്. ജോർജിയയിൽ 32 ശതമാനവും നോർത്ത് കരോലിനയിൽ 22 ശതമാനവും കറുത്ത വർഗ്ഗക്കാരുണ്ട്.

കഴിഞ്ഞ തവണ എല്ലാ അഭിപ്രായ സർവേകളിലും ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്റൺ ആയിരുന്നു മുന്നിൽ. എന്നാൽ ഫലം വന്നപ്പോൾ അതെല്ലാം പൊളിഞ്ഞു. പുറമേക്ക് പുരോഗമനം പറയുന്ന പലരും രഹസ്യമായി ട്രംപിന് വോട്ടു ചെയ്‌തെന്ന് വിലയിരുത്തലുകൾ വന്നു. ഇത്തവണയും അത്തരം അടിയൊഴുക്കുകൾ ഉണ്ടാകുമോയെന്ന കൂടിയാണ് അറിയേണ്ടത്. പോളിങ് നടപടികൾ നാളെ രാവിലെ അവസാനിക്കും. വിസ്കോൺസിനിലും മിൽവാക്കിയിലും ആബ്സെന്റി ബാലറ്റുകളും പോസ്റ്റൽ ബാലറ്റുകളും എണ്ണിത്തുടങ്ങി.

Top