അമേരിക്കയെയെ തകർക്കും ! പ്രകോപനം സൃഷ്ടിച്ചുകൊണ്ട് ഇറാൻ! ഒരേസമയം 500 മിസൈൽ..

ലണ്ടൻ :അമേരിക്കയെ തകർക്കാൻ ലക്‌ഷ്യം വെച്ച് ഇറാൻ നീക്കം .ഡൊണാൾഡ് ട്രംപ് ഭരണം വിട്ടൊഴിയുന്നതിനുമുന്പ് തന്നെ കടുത്ത നീക്കവുമായി ഇറാൻ രംഗത്ത് വന്നത് ലോകരാജ്യങ്ങളെ അമ്പരപ്പിൽ ആക്കിയിരിക്കയാണ് .ഇസ്‍ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) കരയിലെയും കടലിലെയും ആക്രമണം ലക്ഷ്യമിട്ടു ദീർഘദൂര മിസൈലുകളും ഡ്രോണുകളും പരീക്ഷിച്ചാണു ഭയം കൂട്ടുന്നത്. 1800 കിലോമീറ്റർ സഞ്ചരിച്ച് ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ ഭാഗത്തെ കൃത്രിമ ലക്ഷ്യങ്ങൾ ഭേദിച്ച ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളാണു ശനിയാഴ്ച ഐ‌ആർ‌ജി‌സി പ്രയോഗിച്ചത്.

ശത്രുക്കൾ നമ്മുടെ ദേശീയ താൽപര്യങ്ങൾ, സമുദ്ര വ്യാപാരപാതകൾ, ഭൂമി എന്നിവയോട് മോശമായ ആഗ്രഹം പ്രകടിപ്പിച്ചാൽ, അവരെ മിസൈലുകളാൽ നശിപ്പിക്കും എന്ന സന്ദേശം കൈമാറാനാണു ദീർഘദൂര മിസൈലുകൾ തിരഞ്ഞെടുത്തത്’– സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബാഗേരി പറഞ്ഞു. ഒരു ആക്രമണത്തിനും ഉദ്ദേശിക്കുന്നില്ല. പക്ഷേ രാജ്യത്തെ ആക്രമണകാരികൾ നോട്ടമിട്ടാൽ, ചെറിയ സമയത്തിൽ മുഴുവൻ ശക്തിയോടെയും തിരിച്ചടിക്കുമെന്ന് ഇതിലൂടെ പ്രഖ്യാപിക്കുന്നതായും ബാഗേരി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഹമ്മദ് ബാഗേരിയുടെ വാക്കുകൾ ഇറാന്റെ കൃത്യമായ മുന്നറിയിപ്പാണെന്നാണു വിലയിരുത്തൽ. ഇതോടൊപ്പം ഐ‌ആർ‌ജി‌സി കമാൻഡർ-ഇൻ-ചീഫ് ഹൊസൈൻ സലാമിയുടെ വാക്കുകളും ഗൗരവത്തിലെടുക്കേണ്ടതാണ്. വിമാനവാഹിനികളടക്കം ശത്രു യുദ്ധക്കപ്പലുകൾ ലക്ഷ്യമിടുകയെന്നതാണു ലക്ഷ്യങ്ങളിലൊന്നെന്നു ഹൊസൈൻ സലാമി പറഞ്ഞു. വെള്ളിയാഴ്ച മധ്യ ഇറാനിലെ അജ്ഞാത പ്രദേശത്തെ മരുഭൂമിയിൽനിന്നു പുതുതലമുറ മിസൈലുകളും തൊടുത്തിരുന്നു.

ഔദ്യോഗിക മാധ്യമത്തിൽ ഇതിന്റെ വിഡിയോകൾ സംപ്രേഷണം ചെയ്തു. ‘ഐ‌ആർ‌ജി‌സി ബാലിസ്റ്റിക് മിസൈലുകളുടെ അലർച്ചയാണിത്. അവ ഇത്തവണ ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തേക്ക് കുതിക്കും’ എന്നായിരുന്നു ഔദ്യോഗിക ചാനലിലെ റിപ്പോർട്ടർ വിശേഷിപ്പിച്ചത്. മിസൈലുകൾക്കു പിന്നാലെ ‘സൂയിസൈഡ് ഡ്രോണുകൾ’ എന്നു വിളിപ്പേരുള്ള അലഞ്ഞുനടക്കുന്ന ഡ്രോണുകൾ അടക്കമുള്ള ആയുധങ്ങളും ഇറാൻ സൈന്യം പരീക്ഷിച്ചു.

അധികാരമൊഴിയുന്ന യു‌എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളിലാണ് ഇറാൻ പ്രകോപനം സൃഷ്ടിക്കുന്നത് എന്നതു ശ്രദ്ധേയം. പുതുവർഷത്തിൽ ഇറാൻ ആയുധ പ്രകടനങ്ങളുമായി മേഖലയെ സംഘർഷഭരിതമാക്കുകയാണെന്നു നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ബാഗ്ദാദിൽ ട്രംപ് ഉത്തരവിട്ട ഡ്രോൺ ആക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക ജനറലായിരുന്ന ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിന്റെ വാർഷിക വേളയിലാണ് ഇറാന്റെ സൈനികശക്തി പരീക്ഷണം.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മിഡിൽ ഈസ്റ്റിനു മുകളിലൂടെ ആണവശേഷിയുള്ള ബോംബറുകളടക്കം പറത്തിയ യുഎസ്, ഇറാന്റെ പ്രകോപനങ്ങളെ ‘പിന്തിരിപ്പിക്കാൻ’ ഈ പ്രദേശത്ത് പോർവിമാനങ്ങൾ വിന്യസിച്ചിട്ടുമുണ്ട്. യുദ്ധ സാഹചര്യമുണ്ടെന്നു കെട്ടിച്ചമയ്ക്കാനാണു യുഎസ് ശ്രമിക്കുന്നത് എന്നാണു ഈ നടപടികളെ ഇറാന്റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആരോപിച്ചത്. 2018 ൽ ഇറാനുമായുള്ള ആണവ കരാറിൽനിന്ന് യുഎസ് ഏകപക്ഷീയമായി പിന്മാറിയതിനു പിന്നാലെ ഉടലെടുത്ത സംഘർഷം കൂട്ടുകയാണു ട്രംപ് ഭരണകൂടം.

ജനുവരി 20ന് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ജോ ബൈഡൻ യുഎസ് നിലപാട് മയപ്പെട‌ുത്തുമെന്ന നിഗമനം കൂടി കണക്കിലെടുത്താണിത്. അതിനിടെ, ഇറാനിലെ ഷിപ്പിങ്, എയ്‌റോസ്‌പേസ്, വ്യോമയാന വ്യവസായങ്ങൾ എന്നിവ ലക്ഷ്യമിട്ട് പുതിയ ഉപരോധം യുഎസ് ട്രഷറി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. വ്യാഴാഴ്ച, ഇറാന്റെ സൈന്യം നടത്തിയ സമുദ്രാഭ്യാസത്തിനിടെ മുന്നറിയിപ്പുകൾ ലഭിച്ചതിനു പിന്നാലെ ഒരു വിദേശ അന്തർവാഹിനി പ്രദേശത്തുനിന്ന് മാറിപ്പോയതായും ഇത് അമേരിക്കയുടെ അന്തർവാഹിനിയാണെന്നും റിപ്പോർട്ടുമുണ്ട്.

അഭ്യാസത്തിന്റെ ഭാഗമായി, ഏറ്റവും വലിയ സൈനിക കപ്പലിനെ ഇറാൻ ഔദ്യോഗികമായി സേനയുടെ ഭാഗമാക്കി. പ്രാദേശികമായി നിർമിച്ച അന്തർവാഹിനികളിൽനിന്ന് ടോർപ്പിഡോകൾ പ്രയോഗിച്ചു. ജനുവരി എട്ടിന്, ഇറാൻ സൈന്യം ഗൾഫ് തീരത്ത് ഒരു വലിയ ഭൂഗർഭ മിസൈൽ താവളം അനാവരണം ചെയ്തിരുന്നു. അനവധി താവളങ്ങളിലൊന്നാണിത് എന്നും വിശേഷിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ്, വടക്കൻ പ്രവിശ്യയായ സെംനാനിൽ പ്രാദേശികമായി നിർമിച്ച ഡ്രോണുകളുടെ ആദ്യ അഭ്യാസങ്ങളും നടന്നു. വ്യോമാക്രമണം ലക്ഷ്യമിട്ടും എയർ ടു എയർ മിസൈലുകൾ നശിപ്പിച്ചും കരയിലെ ലക്ഷ്യങ്ങൾ ഉന്നമിട്ടും സൂയിസൈഡ് ഡ്രോണുകൾ ഉപയോഗിച്ചുമായിരുന്നു അഭ്യാസം.

സുലൈമാനിയുടെ കൊലപാതകത്തിനു മറുപടിയായി കഴിഞ്ഞ വർഷം ഇറാഖിലെ രണ്ട് യുഎസ് താവളങ്ങളിൽ മിസൈലുകൾ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ ആദ്യമായി ഇറാനിലെ സർക്കാർ ചാനൽ വെള്ളിയാഴ്ച സംപ്രേഷണം ചെയ്തു. ഐ‌ആർ‌ജി‌സിയുടെ എയ്‌റോസ്‌പേസ് ഡിവിഷൻ മേധാവി അമീർ അലി ഹാജിസാദെ ഓപ്പറേഷൻ റൂമിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യു‌എസ് താവളങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുന്ന മിസൈലുകൾ തൊടുക്കാനുള്ള ഉത്തരവ് അദ്ദേഹം പുറപ്പെടുവിക്കുന്നുണ്ട്. പക്ഷേ ആൾനാശമൊന്നുമുണ്ടായില്ല.

ഞങ്ങൾ ഓരോന്നായാണു മിസൈലുകൾ തൊടുക്കുന്നത്, അതിനാൽ ആളുകൾക്ക് രക്ഷപ്പെടാം. ഞങ്ങൾ ഒരു കുറ്റകൃത്യം ചെയ്യാൻ നോക്കുന്നില്ല’– അദ്ദേഹം പറഞ്ഞു. ട്രംപിനെ കുറ്റവാളി (ക്രിമിനൽ) എന്നാണു വിളിച്ചത്. ഹാജിസാദെയുമായി അടുത്തിടെ നടത്തിയ അഭിമുഖവും സംപ്രേഷണം ചെയ്തു. 13 മിസൈലുകൾ യുഎസ് താവളങ്ങളിൽ പതിച്ചതായും അമേരിക്ക അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഇറാൻ എവിടെയാണ് ആക്രമണം നടത്തുകയെന്ന് അവർക്കറിയില്ലെന്നും അദ്ദേഹം പറയുന്നു.‌

ഔപചാരിക ബഹുമാനത്തിന്റെ ഭാഗമായാണ് ആക്രമണത്തിന്റെ അരമണിക്കൂർ മുൻപ് ഇറാഖ് പ്രധാനമന്ത്രി അദെൽ അബ്ദുൽ മഹ്ദിയെ ആക്രമണ വിവരം അറിയിച്ചതെന്നും ഹാജിസാദെ വെളിപ്പെടുത്തി. ഇറാനിയൻ മിസൈലുകൾ നിരവധി യുഎസ് സൈനികരെ കൊന്നതായും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കക്കാർ തന്നെയാണു മരിച്ചവരെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്തത്. പക്ഷേ ആദ്യം ഇറാഖുകാരെ അവർ സ്ഥലത്തുനിന്ന് പുറത്താക്കിയിരുന്നു

യുഎസിനോടുള്ള പ്രതികാരത്തിനായി ആ സമയത്തേക്കു മാത്രം 400 മിസൈലുകളാണു ഇറാൻ സേന തയാറാക്കിയത്. ഒരേ സമയം 500 മിസൈലുകൾ പ്രയോഗിച്ച് മേഖലയിലെ എല്ലാ യുഎസ് താവളങ്ങൾക്കും പരിഹരിക്കാനാകാത്ത നാശമുണ്ടാക്കാൻ ഇറാനു സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഭരണകാലയളവിൽ പുതുതായി യുദ്ധം തുടങ്ങിവയ്ക്കാത്ത യുഎസ് പ്രസിഡന്റ് എന്ന ഖ്യാതിയുള്ള നേതാവാണ് ട്രംപ്. മറ്റു പ്രസിഡന്റുമാരിൽനിന്നു വ്യത്യസ്തമായി ചൈനയെയാണു ട്രംപ് മുഖ്യശത്രുസ്ഥാനത്ത് നിർത്തിയത്. ഇറാനുൾപ്പെടെയുള്ള രാജ്യങ്ങളോട‌് മിതത്വം കാണിച്ചതുമില്ല. ഉപരോധങ്ങളിലൂടെ ഇറാനെ വരിഞ്ഞുമുറുക്കാനും ശ്രമിച്ചു. ആണവകരാറിൽനിന്നുള്ള പിന്മാറ്റത്തെ ന്യായീകരിക്കാൻ ഇറാനുമേൽ നിരവധി കുറ്റങ്ങളും ട്രംപ് ചുമത്തി.

ബൈഡന്‍ വരുന്നതോടെ യുഎസിന്റെ വിദേശനയത്തിൽ കാര്യമായി മാറ്റം വരുമെന്നാണ് അദ്ദേഹത്തിന്റെ പ്രചാരണ സംഘത്തിന്റെ വാഗ്ദാനവും വിലയിരുത്തലും. ബൈഡനു ഭരിക്കാനുള്ള അനുകൂല സാഹചര്യം ഒരുക്കിക്കൊടുക്കാതിരിക്കുക എന്ന തന്ത്രമാണു ട്രംപ് അറ്റകൈയ്ക്കു പയറ്റുന്നതെന്നാണു സൂചന. ഇറാൻ, ചൈന, യുഎഇ എന്നിവിടങ്ങളിലെ കമ്പനികൾക്ക് ഇറാൻ ഷിപ്പിങ് ലൈൻസുമായുള്ള വ്യാപാരം നടത്തുന്നതിനും മൂന്ന് ഇറാനിയൻ സ്ഥാപനങ്ങൾക്കും കൂടുതൽ ഉപരോധം ഏർപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്.

ടെഹ്‌റാനുമേൽ സമ്മർദം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ട്രംപ് സർക്കാർ അടിക്കുന്ന അവസാന ആണികളാണിത്. ചൈനീസ് ആസ്ഥാനമായുള്ള ജിയാൻ‌ജിൻ മസ്കറ്റ് സ്‌പെഷ്യൽ സ്റ്റീൽ കോ, യുഎഇ ആസ്ഥാനമായുള്ള ആക്സെഞ്ചർ ബിൽഡിങ് മെറ്റീരിയൽസ് എന്നിവയുൾപ്പെടെ ഏഴ് കമ്പനികൾക്കും ഇറാനിലേക്കോ തിരിച്ചോ ഉരുക്ക് കയറ്റി അയയ്ക്കുന്നതിന് രണ്ടു പേർക്കുമാണു വാഷിങ്ടൻ ഉപരോധം ഏർപ്പെടുത്തിയതെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു.

ഇറാനിലെ മറൈൻ ഇൻഡസ്ട്രീസ് ഓർഗനൈസേഷൻ, എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് ഓർഗനൈസേഷൻ, ഇറാൻ ഏവിയേഷൻ ഇൻഡസ്ട്രീസ് ഓർഗനൈസേഷൻ എന്നിവയെ കരിമ്പട്ടികയിലുമാക്കി. നാല് വർഷത്തെ ഭരണത്തിനിടയിൽ, ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികളെക്കുറിച്ചും മിഡിൽ ഈസ്റ്റിലെ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ ടെഹ്‌റാനെ നിർബന്ധിക്കാൻ ട്രംപ് ശ്രമിച്ചെന്ന് യുഎസ് പറയുന്നു. വേണ്ടത്ര മുന്നോട്ട് പോയില്ലെന്ന് പറഞ്ഞ ട്രംപ്, 2018 ൽ ഇറാനുമായുള്ള ആണവകരാർ ഉപേക്ഷിച്ചു.

Top