വാര്‍ത്ത വായിക്കുന്നതിനിടെ ലൈവായെത്തിയ വിവരം: വിതുമ്പി കരഞ്ഞ് മാധ്യമ പ്രവര്‍ത്തക

ന്യൂയോര്‍ക്ക്: വാര്‍ത്ത വായിക്കുന്നതിനിടയില്‍ അവതാരക വിതുമ്പി കരഞ്ഞു. അമേരിക്കന്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്ത വായിക്കുന്നതിനിടയിലാണ് അമേരിക്കന്‍ ചാനലായ എംഎസ്എന്‍ബിസിയിലെ അവതാരകയായ റേച്ചല്‍ മാഡോ വിതുമ്പിയത്.

അമേരിക്കയില്‍ എത്തുന്ന കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന ട്രംപ് ഭരണകൂടത്തിന്റെ തീരുമാനവുമായി ബന്ധപ്പെട്ട് അപ്പോള്‍ കിട്ടിയ വാര്‍ത്തയാണ് റേച്ചല്‍ വായിച്ചത്. എന്നാല്‍ വാര്‍ത്ത വായിച്ച് പൂര്‍ത്തിയാക്കാന്‍ റേച്ചലിന് കഴിഞ്ഞില്ല. അവര്‍ പെട്ടെന്ന് വികാരാധീനയായി. വാര്‍ത്തയെക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കാനായി റിപ്പോര്‍ട്ടറോട് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാര്‍ത്ത വായിച്ച് തീര്‍ക്കാനാകാത്തതില്‍ ക്ഷമ ചോദിച്ച് റേച്ചല്‍ പിന്നീട് ട്വീറ്റ് ചെയ്തു. ‘എന്തൊക്കെ സംഭവിച്ചാലും വാര്‍ത്ത വായിച്ച് പൂര്‍ത്തിയാക്കേണ്ടത് എന്റെ ജോലിയാണ്. പക്ഷേ ആ വാര്‍ത്ത കണ്ടപ്പോള്‍ എനിക്കൊന്നും സംസാരിക്കാന്‍ കഴിയാതെ പോയി’

ട്രംപിന്റെ ‘സെപ്പറേഷന്‍ പോളിസി’ പോളിസിയുടെ ഭാഗമായി ഏകദേശം 2000 കുട്ടികളാണ് ഇപ്പോള്‍ മാതാപിതാക്കളില്‍നിന്നു വേര്‍പെട്ടു സര്‍ക്കാര്‍ വക ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ ഉളളത്. യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നവരെ നേരേ ജയിലിലേക്ക് അയയ്ക്കുന്നതാണ് ട്രംപിന്റെ നടപടി. ട്രംപിന്റെ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ അമേരിക്കയെ മറ്റൊരു യൂറോപ്പാകാന്‍ സമ്മതിക്കില്ലെന്നും യുഎസ് ഒരു അഭയാര്‍ഥി കേന്ദ്രമല്ലെന്നുമാണ് ട്രംപ് പറയുന്നത്.

Top