അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡാണാള്‍ഡ് ട്രംപ് അര്‍ഹനല്ല; വേദിയില്‍ സ്ത്രീകളുടെ നഗ്‌ന പ്രതിഷേധം

NUDE-PROTEST

ക്ലീവ്‌ലാന്റ്: ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള പ്രതിഷേധം അവസാനിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് അര്‍ഹനല്ലെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് സ്ത്രീകളും രംഗത്തെത്തി.

പൊതുവേദിയില്‍ സ്ത്രീകള്‍ നഗ്നത കാണിച്ചാണ് പ്രതിഷേധിച്ചത്. ട്രംപിനെ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പ്രഖ്യാപിക്കുന്ന റിപബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ നടക്കുന്നതിന്റെ സമീപം ഫോട്ടോഗ്രാഫറായ സ്പെന്‍സര്‍ ട്യൂണിക് വിളിച്ചു കൂട്ടുന്ന സമ്മേളനത്തിലാണ് 130 സ്ത്രീകള്‍ ചേര്‍ന്ന് ട്രംപിനെതിരെ പ്രതിഷേധവുമായി അണി നിരന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

NUDE-PROTEST-1

കലയും രാഷ്ട്രീയവും കൂടിചേര്‍ന്നുള്ളതാവും ട്രംപിനെതിരെയുള്ള പ്രതീകാത്മക പ്രതിഷേധം. പൊതുനിരത്തിലെ നഗ്‌നത നിയമം വിലക്കുന്നുവെങ്കിലും സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വിളിച്ചു ചേര്‍ത്ത സമ്മേളനമായതിനാല്‍ പൊലീസിന് സംഭവത്തില്‍ ഇടപെടാന്‍ സാധിച്ചിട്ടില്ല.

പുരോഗമനവാദികളായ സ്ത്രീകളുടെ അറിവും വിവേകവുമാണ് കൈകളിലേന്തിയ കണ്ണാടിയുമായ നില്‍ക്കുന്ന സ്ത്രീകളിലൂടെ ചിത്രീകരിച്ചിരിക്കുന്നതെന്ന് സ്പെന്‍സര്‍ പറയുന്നു. ഈ ചിത്രം നവംബര്‍ 8നു നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പ് പ്രസിദ്ധീകരിക്കുമെന്നും സ്പെന്‍സര്‍ വ്യക്തമാക്കി. എവരിതിംഗ് ഷീ സെയ്സ് മീന്‍സ് എവരിതിംഗ് എന്ന തലക്കെട്ടോടെയാവും ചിത്രം പ്രസിദ്ധീകരിക്കുക.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും ന്യൂനപക്ഷത്തിനും സ്ത്രീകള്‍ക്കുമെതിരെ ഉണ്ടാവുന്ന അക്രമങ്ങളുടെ പ്രതിഷേധമായാണ് ഇത്തരത്തില്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്നും സ്പെന്‍സര്‍ ട്യൂണിക് പറഞ്ഞു.

Top