ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് കോട്ടയത്തുവെച്ച് അറസ്റ്റ് ചെയ്തു

woman-abuse

കോട്ടയം: പ്രണയം നടിച്ച് പെണ്‍കുട്ടിയെ ചതിക്കുഴില്‍പ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കോട്ടയത്ത് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

അതിരമ്പുഴ കീഴേടത്ത് വീട്ടില്‍ പ്രിന്‍സ് പീറ്ററിനെ(20) യാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ കാലം മുതല്‍ പെണ്‍കുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുമായുളള ലൈംഗിക ബന്ധത്തിനിടെ ചിത്രങ്ങള്‍ പകര്‍ത്തി വാട്സ് ആപ്പില്‍ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടിയുടെ അമ്മ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. കോട്ടയത്തെ വസ്ത്രവ്യാപരശാലയില്‍ സെയില്‍സ്മാനായ ജോലി നോക്കുകയാണ് പ്രതി.

Top