റേഷന്‍ കാര്‍ഡ് ലഭിക്കാനായി പോയപ്പോള്‍ മയക്കുമരുന്നു നല്‍കി ബോധംകെടുത്തി സന്ദീപ് കുമാര്‍ പീഡിപ്പിച്ചെന്ന് യുവതി

sandeep-kumar

ദില്ലി: റേഷന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ തന്നോടൊപ്പം കിടക്കപങ്കിടണമെന്ന് മുന്‍ മന്ത്രി സന്ദീപ് കുമാര്‍ ആവശ്യപ്പെട്ടെന്ന് യുവതി. ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി യുവതി വീണ്ടും രംഗത്തെത്തിയത്. കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

ലൈംഗികാരോപണം നേരിടുന്ന സന്ദീപ് കുമാറിന് വീണ്ടും തലവേദനയേകുന്ന ആരോപണമാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവം പുറത്തറിയരുതെന്നും തന്റെ കുടുംബ ബന്ധം തകര്‍ക്കരുതെന്നും സന്ദീപ് കുമാര്‍ ഭീഷണിപ്പെടുത്തി. മക്കള്‍ക്ക് ജോലി വാഗ്ദാനവും ചെയ്തുവെന്നും യുവതി പറയുന്നു. താനൊരു സാധാരണക്കാരിയാണെന്നും സന്ദീപ് കുമാറിനെതിരെ പോരാടാന്‍ തനിക്ക് കഴിയില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

download

റേഷന്‍ കാര്‍ഡ് ലഭിക്കാനായി ഡെല്‍ഹിയിലുള്ള സുല്‍ത്താന്‍പുരിയിലെ ഓഫീസില്‍ 11 മാസം മുമ്പ് ചെന്നപ്പോള്‍ സന്ദീപ് കുമാര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു. തനിക്ക് മയക്കുമരുന്നു കലര്‍ത്തിയ പാനീയം നല്‍കി ബോധംകെടുത്തുകയായിരുന്നു. ബോധം കെടുത്തിയാണ് തന്നെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ ദില്ലി പൊലീസ് സന്ദീപ് കുമാറിനെതിരെ കേസ് ചുമത്തിയിട്ടുണ്ട്.

Top