ജയില്‍ ചാടിയ യുവതികള്‍ പിടിയില്‍..!! വലയിലായത് വനത്തിലേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ

കേരള ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ചാട്ടത്തിലെ പ്രതികളെ പോലീസ് പിടികൂടി. അട്ടക്കുളങ്ങര ജയിലില്‍ നിന്നും പുറത്ത് ചാടിയ ശില്‍പ്പ, സന്ധ്യ എന്നിവരെ രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് പോലീസിന് പിടികൂടാനായത്. പാലോട് വനമേഖലയില്‍വച്ചാണ് ഇവര്‍ വലയിലായത്. പോലീസിനെക്കണ്ട് വനത്തിലേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു

ശില്‍പയുടെ വീട്ടിലേക്ക് പോകുന്നതിനിടെ സഹോദരനെ ഫോണില്‍ വിളിച്ചതാണ് പൊലീസിനെ പിടികൂടാന്‍ സഹായകമായത്. ഇവര്‍ക്കായി പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം ഉടന്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ തലസ്ഥാനത്തെ വനിത ജയിലില്‍ നിന്നും രക്ഷപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയില്‍ വളപ്പിനു പിന്‍വശത്തെ മതില്‍ ചാടിയാണ് ഇവര്‍ കടന്നത്. അതേസമയം, ജയിലില്‍ നിന്നും രക്ഷപ്പെട്ട യുവതികള്‍ മണക്കാട് നിന്നും ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലെ എസ്എടി ആശുപത്രിയിലെത്തിയിരുന്നു. പണം വാങ്ങി വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു കയറിപ്പോയ ഇരുവരും പിന്നീടു മടങ്ങിയെത്തിയില്ല. പണം നല്‍കാതെ യുവതികള്‍ മുങ്ങിയെന്ന് മനസിലായ ഓട്ടോ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ജയില്‍ ചാടിയ യുവതികള്‍ നേരെ ആശുപത്രിയിലെത്തിയത് പരിചയക്കാരില്‍ നിന്നും പണം സംഘടിപ്പിക്കാനാണെന്ന് പൊലീസ് കരുതുന്നു. യുവതികളിലൊരാളായ സന്ധ്യ മുന്‍പ് താത്കാലിക വേതനത്തില്‍ ഇവിടെ ജോലിചെയ്തിരുന്നു. ആശുപത്രി പരിസരത്തുനിന്നും രക്ഷപ്പെട്ട യുവതികള്‍ തമിഴ്‌നാട് ഭാഗത്തേക്ക് സഞ്ചരിച്ചതായി സൂചന ലഭിച്ച പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.

മോഷണത്തിനും വഞ്ചനക്കേസുകളിലും പ്രതികളായി വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ ജൂണ്‍ ഏഴിനും പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളിയം ദേശം തേക്കുംകര പുത്തന്‍ വീട്ടില്‍ ശില്‍പ പതിനേഴിനുമാണ് ജയിലിലെത്തിയത്.

Top