1500സ്ത്രീകള്‍ക്ക് വാട്‌സ്ആപ്പ് വഴി അശ്ലീല സന്ദേശമയച്ചു; പിടിയിലായ യുവാവിന്റെ ഫോണില്‍ 2100ല്‍അധികം സ്ത്രീകളുടെ നമ്പറുകള്‍

delhi

ദില്ലി: സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയക്കുന്ന യുവാവ് ദില്ലിയില്‍ പിടിയില്‍. 1500 സ്ത്രീകള്‍ക്ക് ഇതിനോടകം ഇയാള്‍ അശ്ലീല സന്ദേശമയച്ചിട്ടുണ്ട്. ദില്ലിയിലെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

ദില്ലി സ്വദേശിയായ മുഹമ്മദ് ഖാലിദ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ മൊബൈല്‍ ഫോണില്‍ 2100 ല്‍ അധികം സ്ത്രീകളുടെ നമ്പറുകള്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദില്ലിയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന ഖാലിദ് വിവിധ ഫോണുകളില്‍ നിന്നാണ് 1500 സ്ത്രീകള്‍ക്ക് സന്ദേശമയച്ചത്. തുടര്‍ന്ന് ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഖാലിദ് പിടിയിലായത്. എസ്എംഎസ്, വാട്സ്ആപ്പ് എന്നിവയിലൂടെയാണ് മുഹമ്മദ് ഖാലിദ് സന്ദേശങ്ങളയച്ചിരുന്നത്. ഇയാളില്‍ നിന്നും മൂന്നു സിം കാര്‍ഡുകളും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു.

Top