ഡങ്കിപ്പനി ബാധിച്ച് അവശ നിലയിലായ ഭാര്യ കിടപ്പറയില്‍ സഹകരിച്ചില്ല; വെറിപിടിച്ച ഭര്‍ത്താവിന്റെ പ്രതികാരം ഞെട്ടിക്കുന്നത്

ചണ്ഡീഗഡ്: ഡങ്കിപ്പനി ബാധിച്ച് കിടപ്പിലായിരുന്ന യുവതി കിടപ്പറയില്‍ ഭര്‍ത്താവിനോട് സഹകരിച്ചില്ല. ലൈംഗികബന്ധം നിഷേധിച്ച ദേഷ്യത്തില്‍ ഭാര്യയെ ഭര്‍ത്താവു ശ്വാസം മൂട്ടിച്ചു കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയില്‍ ഭര്‍ത്താവ് സഞ്ജീവ് (35) ലൈംഗികബന്ധത്തിനു ഭാര്യയെ സമീപിച്ചു. എങ്കിലും ഭാര്യ സുമന്‍ (30) ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയില്‍ ചൊവ്വാഴ്ച്ച രാത്രിയാണ് അതിദാരുണമായ സംഭവം നടന്നത്.

വളരെ അവശ നിലയിലായിരുന്നു സുമന്‍. അതിനാല്‍തന്നെ ഭര്‍ത്താവിന്റെ ഇച്ഛയ്ക്ക് വഴങ്ങാന്‍ മനസ്സ് കാണിച്ചില്ല. തുടര്‍ന്ന് ഇയാള്‍ ഭാര്യയേ ബലാത്സഗം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ സുമന്‍ ആ ശ്രമത്തേയും എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡെങ്കിപ്പനി ബാധിച്ചു അവശയായിരുന്നതിനാലാണ് ഇവര്‍ ലൈംഗിക ബന്ധത്തിനു തയാറാകാതിരുന്നത്. ഇതിനെ തുടര്‍ന്ന് ആറു പേര്‍ക്കെതിരെ കേസ് എടുത്തു. സഞ്ജീവ് കുമാറും സുമനും വിവാഹം കഴിച്ചിട്ട് 10 വര്‍ഷം കഴിഞ്ഞു. ഇവര്‍ക്കു രണ്ടു മക്കളുണ്ട്.

Top