ഗള്‍ഫിലുള്ള ഭര്‍ത്താവിന് കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം;അമ്മ മുലപ്പാല്‍ നല്‍കി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നു.യുവതി അറസ്റ്റില്‍

കണ്ണൂര്‍: നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.മനസാക്ഷിയെ മരവിപ്പിക്കുന്ന കൊല നടത്തിയ അഴീക്കോട് മീന്‍കുന്ന് റോഡിലെ കോട്ടയില്‍ ഹൗസില്‍ നമിത(33)യെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറു മണിക്കാണ് 21 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത്. നമിതയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.

ഗര്‍ഫിലുള്ള ഭര്‍ത്താവിന് കുട്ടയുടെ പിതൃത്വത്തില്‍ സംശയം തോന്നിയതാണ് ക്രൂരകൃത്യം ചെയ്യാൻ നമിതയെ പ്രേരിപ്പിച്ചത്.ഗള്‍ഫിലുള്ള ഭര്‍ത്താവിനെ നമിത വഞ്ചിച്ചെന്ന് വ്യക്തമായിരുന്നു.കഴിഞ്ഞ ജനുവരിയില്‍ നാട്ടില്‍ വന്ന ഇദ്ദേഹം ഫെബ്രുവരിയില്‍ തിരിച്ചു മടങ്ങി.മേയ് ആദ്യമാണ് നമിത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.വയറുവേദനയെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകുകയും അവിടെ നിന്ന് പ്രസവത്തിന് ആശുപത്രിയിലേക്ക് പോകുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുഞ്ഞ് തന്റേതല്ലെന്നും സുഹൃത്തിനെ സംശയമുണ്ടെന്നും ഭര്‍ത്താവ് പറഞ്ഞു.എന്നാല്‍ ഭര്‍തൃപിതാവാണ് ഉത്തരവാദിയെന്ന് യുവതി ആരോപിച്ചു.ഇതോടെ കുടുംബവും മനോവിഷമത്തിലായി .പ്രശ്‌നപരിഹാരത്തിന് ആണ് ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കാന്‍ തീരുമാനിച്ചത്.കള്ളി പുറത്താകുമെന്ന് ഉറപ്പായതോടെ നമിത കുഞ്ഞിനെ വകവരുത്തുകയായിരുന്നു.നമിതയ്ക്ക് പത്തുവയസ്സുള്ള കുട്ടിയുണ്ട് .

മുലപ്പാല്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുമ്പ് ഏവരും പറഞ്ഞിരുന്നത് ഓര്‍ത്ത് തുണി മുഖത്തിട്ട് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.പാലു കൊടുത്തപ്പോള്‍ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചുവെന്ന് പോസ്റ്റ്മാര്‍ട്ടത്തില്‍ കണ്ടെത്തൂ എന്നും നമിത കരുതി.എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവ് കുഞ്ഞിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു.മൃതദേഹ പരിശോധനയില്‍ കൊലപാതകമാണെന്ന് സംശയം തോന്നിയ പോലീസ് നമിതയെ ചോദ്യം ചെയ്തതോടെ സത്യം പുറത്തുവരികയായിരുന്നു.

Top