ഗുരുതരാവസ്ഥയില്‍ കിടന്ന യുവാവിനും കാമുകിക്കും ഐസിയുവില്‍ വിവാഹം

marriage

താനെ: ആശുപത്രി ഐസിയു മംഗള കര്‍മ്മത്തിന് സാക്ഷ്യം വഹിച്ചു. ബൈക്ക് അപകടത്തില്‍പെട്ട് ഗുരുതരാവസ്ഥയിലായ യുവാവ് യുവതിയുടെ കഴുത്തില്‍ മിന്നുകെട്ടി. താനെ ഘോഡ്ബന്ദര്‍ റോഡ് നിവാസി പ്രദീപ് താരാവി (24)യും വസായ് നിവാസിയായ ശാരദാ ഖംഡോജെ (20)യും തമ്മിലുള്ള മാംഗല്യത്തിനാണ് ഐസിയു വേദിയായത്.

ഏപ്രില്‍ 27നു വിവാഹം നിശ്ചയിച്ചിരുന്ന പ്രദീപ് 23ന് രാത്രി ജോലി സ്ഥലത്തുനിന്നു മടങ്ങവെ, ടോള്‍ നാക്കയ്ക്കു സമീപം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കു സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ബോധരഹിതനായ നിലയില്‍ സിറ്റിസണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ദിവസത്തെ ചികില്‍സയ്ക്കുശേഷം പ്രദീപിന് എഴുന്നേറ്റിരിക്കാമെന്ന സ്ഥിതിയിലാണിപ്പോള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഹൂര്‍ത്തത്തിനു വിവാഹവേദിയില്‍ കൊണ്ടു പോയി ചടങ്ങിനു ശേഷം തിരികെ ആശുപത്രിയിലെത്തിക്കാമെന്നു ബന്ധുക്കള്‍ പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ വിവാഹം നടത്താന്‍ അനുമതി തേടി. എന്നാല്‍, ചടങ്ങുകള്‍ പത്തുമിനിറ്റില്‍ കൂടരുതെന്ന കര്‍ശന നിര്‍ദേശത്തോടെ അനുമതി നല്‍കുകയായിരുന്നു. പ്രദീപിന്റെ അപകടത്തിന് കാരണക്കാരനായ നകുല്‍കാസാര്‍ എന്നയാളാണ് വിവാഹത്തിന്റെയും ആശുപത്രിയിലെയും ചെലവ് വഹിക്കുന്നത്.

Top