പോലീസിന്റെ ക്രൂര പീഡനം; പരാതി നല്‍കാനെത്തിയ വൃദ്ധനെ കൊണ്ട് പോലീസുകാര്‍ ഷൂ തുടപ്പിച്ചു

police

മുസാഫര്‍ നഗര്‍: പ്രതികളോടും പരാതി നല്‍കാന്‍ വരുന്നവരോടും പോലീസ് പെരുമാറുന്ന രീതികള്‍ ക്രൂരമാകുന്നു. ഉത്തര്‍പ്രദേശില്‍ പരാതി നല്‍കാനെത്തിയ ആളോട് പോലീസ് പെരുമാറിയത് വളരെ മോശമായ രീതിയിലാണ്. പരാതി നല്‍കാനെത്തിയ വൃദ്ധനെ കൊണ്ട് പൊലീസുകാര്‍ ഷൂ തുടപ്പിക്കുകയായിരുന്നു.

പരാതി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഷൂ തുടക്കണമെന്ന് പൊലീസ് ഇയാളോട് ആവശ്യപ്പെടുകയായിരുന്നു. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ മുസഫര്‍ നഗറിലെ ഛര്‍ത്തവല്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ചെരിപ്പു പണിക്കാരനായ സിത്തു എന്ന 50 വയസുകാരന്‍ മൊബൈല്‍ ഫോണ്‍ കാണാതായെന്ന പരാതി നല്‍കാനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇയാളെ വെച്ചാണ് പൊലീസ് ഷൂ തുടപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്റ്റേഷനിലുണ്ടായിരുന്ന മറ്റൊരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും പൊലീസ് സുപ്രണ്ട് സന്തോഷ് കുമാര്‍ പറഞ്ഞു.

Top