ഇംഗ്ലീഷ് സംസാരിക്കാനും തോക്ക് ഉപയോഗിക്കാനും അറിയാമോ? ലോകകപ്പില്‍ ടൂറിസ്റ്റ് പൊലീസാവാം

ലോകകപ്പ് ആവേശം ഫുട്‌ബോള്‍ ആരാധകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. ജൂണ്‍ 14ന് റഷ്യയില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി ടിക്കറ്റ് വില്‍പ്പനയും ആരംഭിച്ചു. എന്നാല്‍ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി ആശങ്കകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. ഈ സാഹചര്യത്തില്‍ ടൂറിസ്റ്റ് പൊലീസ് എന്ന സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് റഷ്യ. ഇംഗ്ലീഷ് സംസാരിക്കാനും തോക്ക് ഉപയോഗിക്കാനും കഴിവുള്ളവരെ തല്‍ക്കാലത്തേക്കായി പൊലീസിലെടുക്കാനുള്ള പദ്ധതി മന്ത്രി വഌഡിമിര്‍ കോലോകോല്‍സ്‌റ്റെവ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. ഫ്രഞ്ച് ഭാഷയും സ്പാനിഷ് ഭാഷയും കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ക്ക് ടൂറിസ്റ്റ് പൊലീസാവാന്‍ മുന്‍തൂക്കവും ലഭിക്കും. വ്യക്തികളുടെ സ്വഭാവ സവിശേഷകതകള്‍ കൂടി പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ്. തുടര്‍ന്ന് ഇവര്‍ക്ക് പ്രത്യേക പരിശീലനങ്ങളും നല്‍കും. മത്സരങ്ങള്‍ക്ക് വേദിയാവുന്ന 11 നഗരങ്ങളിലും ഫാന്‍ സോണുകളിലും ടൂറിസ്റ്റ് പൊലീസിന്റെ സാന്നിധ്യം ഉറപ്പു വരുത്തും. ജൂണ്‍ 14ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യയ്‌ക്കെതിരെ സൗദി അറേബ്യയാണ് കളത്തിലിറങ്ങുന്നത്.

Top