അവധി നിഷേധിച്ചു; പൊലീസ് കോണ്‍സ്റ്റബിള്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

അവധി നിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മര്‍ദാന്‍ നാക പൊലീസ് ഔട്ട്‌പോസ്റ്റിലെ കോണ്‍സ്റ്റബിളായ അരുണ്‍ കുമാര്‍ വര്‍മ്മ(28)യാണ് ആത്മഹത്യക്ക് ശ്രമിച്ചത്.  അസുഖബാധിതയായ അമ്മയെ കാണാനാണ് അരുണ്‍ അവധിക്ക് അപേക്ഷിച്ചത്. എന്നാല്‍ ദസ്സറയുടെ തിരക്കായതിനാല്‍ അവധി നല്‍കാനാവില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.

ഇതിന് ശേഷം അരുണ്‍ ഏറെ നിരാശനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.  തുടര്‍ന്ന് ഞായറാഴ്ച രാത്രി കൊതുകിനെ പ്രതിരോധിക്കാനുപയോഗിക്കുന്ന വിഷമെടുത്ത് അരുണ്‍ കഴിക്കുകയായിരുന്നു. എന്നാല്‍ തക്ക സമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അരുണിന്റെ ജീവന്‍ രക്ഷിക്കാനായി.  ഇതിനിടെ, ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം സ്വന്തം നാടായ ജാന്‍സിയിലേക്ക് പോകാനും അവിടെ അമ്മയോടൊപ്പം തങ്ങാന്‍ ഇരുപത് ദിവസത്തെ അവധിയും അരുണിന് മേലുദ്യോഗസ്ഥര്‍ അനുവദിച്ചു.

Top