ശരണ്യയുടെ നിയമനതട്ടിപ്പ് :സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍.ശരണ്യയുമായി 1150 തവണ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടു.. ഉന്നതര്‍ക്കും പങ്ക് ?

കായംകുളം: പോലീസ് സേനയില്‍ വിവിധ തസ്തിക കളിലേക്കു ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. തൃക്കുന്നപ്പുഴ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ് കുമാറാണ് അറസ്റ്റിലായത്.
കേസിലെ പ്രതി ശരണ്യ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പേരുണ്ടായിരുന്നതിനെ തുടര്‍ന്ന് പ്രദീപിനെയും എസ്.ഐ. സന്ദീപിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ക്രൈം ബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. നിയമനത്തട്ടിപ്പില്‍ ശരണ്യയുടെ കൂട്ടാളിയായിരുന്നു ഇയാളെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കേസിലെ പ്രധാനപ്രതിയായ ശരണ്യയുമായി 1150 തവണ ഇയാള്‍ മൊബൈല്‍ഫോണില്‍ സംസാരിച്ചിരുന്നതായും കോളുകള്‍ മണിക്കൂറുകളോളം നീണ്ടതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ശരണ്യയുടെ ഭര്‍ത്താവും പത്തനംതിട്ട സ്വദേശിയുമായ പ്രദീപ്, സഹോദരന്‍ ശരത്, തൃക്കുന്നപ്പുഴ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ് എന്നിവരെയാണ് െ്രെകംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇവരെ ക്രൈമ്ബ്രാഞ്ച് ചോദ്യം ചെയ്തു വരികയാണ്.

കേസിലെ മുഖ്യപ്രതി ശരണ്യ ഹരിപ്പാട് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പോലീസുകാരുള്‍പ്പെടെ നിരവധി ഉന്നതര്‍ക്ക് തട്ടിപ്പില്‍ ബന്ധമുണ്ടന്ന് വെളിപ്പെടു ത്തിയിരുന്നു. അറസ്റ്റിലായ സിവില്‍പോലീസ് ഓഫീസ ര്‍ പ്രദീപിനെ കൂടാതെ തൃക്കുന്നപ്പുഴ എസ്‌ഐ സന്ദീപി നെതിരെയും ശരണ്യ മൊഴിനല്‍കിയിരുന്നു. എസ്‌ഐ നിരവധിതവണ ശാരീരികമായി പീഡിപ്പിച്ചെന്നും കായം കുളം ഡിവൈഎസ്പി എസ്. ദേവമനോഹര്‍ മൊഴിമാ റ്റിപറയാന്‍ കസ്റ്റഡിയില്‍ വച്ചു മര്‍ദിച്ചെന്നും ശരണ്യ മൊഴി നല്‍കിയിരുന്നു. എസ്‌ഐയെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

ആരോപണ വിധേയരായ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ്, തൃക്കുന്നപ്പുഴ എസ്‌ഐ സന്ദീപ് എന്നിവരെ ഒരാഴ്ച മുമ്പ് സസ്‌പെന്‍ഡ് ചെയ് തിരുന്നു. കായംകുളം ഡിവൈഎസ്പി ദേവ മനോഹറി നെ കഴിഞ്ഞദിവസം സ്ഥലംമാറ്റുകയും ചെയ്തു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നു കണ്ടെ ത്തിയതിനെ തുടര്‍ന്നാണ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.

ശരണ്യയുടെ മൊഴിയു ടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപിനെ മുമ്പ് പോലീസിന്റെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയായി രുന്നു. തട്ടിപ്പിനു ശരണ്യയെ സഹായിച്ചെന്നും തട്ടിപ്പി ലൂടെ ലഭിച്ച പണം ഇയാള്‍ക്കും ലഭിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് െ്രെകംബ്രാഞ്ച് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. ഇതിനിടയില്‍ കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണം ശക്തമാണ്. ആഭ്യന്തര മന്ത്രിയുടെ ക്യാമ്പ് ഓഫീസിലെ ജീവന ക്കാരില്‍ നിന്നും തട്ടിപ്പിനു സഹായം ലഭിച്ചിട്ടുണ്ടന്നു ശരണ്യ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദ മായി.

പിന്‍വാതില്‍ നിയമനം വഴി പോലീസില്‍ ജോലി വാഗ്ദാനം ചെയ്തു നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായാണു കേസ്. സര്‍ക്കാര്‍ പോലീസ് മുദ്രകള്‍ ആലേഖ നം ചെയ്ത വ്യാജ നിയമന ഫയലുകള്‍ നിര്‍മിച്ചാ യിരുന്നു തട്ടിപ്പ്. ശരണ്യയെ കൂടാതെ പിതാവ് സുരേന്ദന്‍, മാതാവ് അജിത ബന്ധുക്കളായ ശംഭു, രാജേഷ് എന്നിവരും തട്ടിപ്പില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയാണ്. അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കനകക്കുന്ന്, കായംകുളം, കരിലക്കുളങ്ങര, ഹരിപ്പാട് സ്റ്റേഷനുകളിലായി 30 പരാതികളാണ് ലഭിച്ചത്.

Top