കോഴിക്കോട് നടന്നത് ഗൗരവകരമായ കാര്യം; പൊലീസ് എന്തിന് മാധ്യമങ്ങളുടെ വഴിമുടക്കിയായി നിന്നുവെന്ന് പിണറായി ചോദിച്ചു

Pinarayi-Vijayan

കോഴിക്കോട്: ജില്ലാ കോടതിയില്‍വെച്ച് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം ദില്ലിയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിയാണ് അറിഞ്ഞത്. സംഭവം ഗൗരവകരമായി കാണുന്നുവെന്ന് പിണറായി പറഞ്ഞു.

പൊലീസ് എന്തിന് മാധ്യമങ്ങളുടെ വഴിമുടക്കിയായി നിന്നുവെന്നത് അന്വേഷണവിധേയമാക്കണമെന്ന് പിണറായി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് കോടതിയില്‍ കടക്കാനുള്ള സ്വാതന്ത്ര്യത്തില്‍ പൊലീസ് ഇടപെടേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിയോടെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാധ്യമങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്യവും തടസ്സപ്പെടുത്തുകയല്ല സര്‍ക്കാരിന്റെ നയം. മറ്റെല്ലാവര്‍ക്കും ഉള്ളതുപോലെ മാധ്യമങ്ങള്‍ക്കും ഈ രാജ്യത്ത് അവകാശം ഉണ്ട്. കോടതിയായതു കൊണ്ട് കുറച്ചു പരിമിതികള്‍ ഉണ്ടെങ്കിലും ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്. മാധ്യമങ്ങള്‍ക്ക് ഒരു തരത്തിലുള്ള തടസവും സൃഷ്ടിക്കാന്‍ പൊലീസ് ശ്രമിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെ പക്ഷമെന്നും പിണറായി ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെ ഐസ്‌ക്രീം കേസ് പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മാധ്യമ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞുവെച്ചത്. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറാമാന്‍ അഭിലാഷ്, അനൂപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഏഷ്യാനെറ്റ് ടീമിന്റെ ലൈവ് റിപ്പോര്‍ട്ടിങിന് സംവിധാനമുള്ള വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം സംഭവത്തില്‍ മാധ്യമങ്ങളെ തടയാന്‍ താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണായിരുന്നു ജില്ലാ ജഡ്ജിയുടെ വിശദീകരണം. കോടതിയില്‍ സുരക്ഷ ശക്തമാക്കാന്‍ മാത്രമാണ് പൊലീസിന് നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് ജഡ്ജി വിശദീകരണം നല്‍കിയത്. ജഡ്ജി തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് നിര്‍ദേശിച്ചത് പ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതെന്നും അറസ്റ്റ് ചെയ്തതെന്നുമാണ് കോഴിക്കോട് ടൗണ്‍ എസ്ഐ നേരത്തേ പറഞ്ഞത്. എന്നാല്‍ ഇത് പൂര്‍ണമായും തള്ളിക്കളയുന്ന വിശദീകരണമാണ് ജില്ലാ ജഡ്ജി നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ പൊലീസിന് വീഴ്ച്ച പറ്റിയതായി കോഴിക്കോട് സിഐ പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ എസ്ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. പൊലീസിന് പറ്റിയ വീഴ്ച്ചയാണിതെന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്‍ സംഭവത്തില്‍ നിയമനട

Top