കനത്ത മഴ; നെഹ്റു ട്രോഫി വള്ളംകളി മാറ്റി

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ നടത്താനിരുന്ന 67-ാമത് നെഹ്റു ട്രോഫി വള്ളംകളിയാണ് മാറ്റിവെച്ചത്.

ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളോടെ വള്ളംകളിയ്ക്ക് തുടക്കമിടാനായിരുന്നു തീരുമാനം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ ആയിരുന്നു മുഖ്യാതിഥിയായി തീരുമാനിച്ചിരുന്നത്. മഹാപ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും വള്ളംകളി മാറ്റിവെച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top