Connect with us

mainnews

മുഖ്യമന്ത്രി പിണറായിയുടെ നെഞ്ചിൽ കുത്തിയത് കൈരളിയുടെ മൈക്ക് !തെളിവുകൾ പുറത്ത്..

Published

on

കൊച്ചി:മുഖ്യമന്ത്രി പിണറായിയുടെ നെഞ്ചിൽ കുത്തിയത് കൈരളിയുടെ മൈക്ക് .തെളിവുകൾ പുറത്ത് വിട്ട് സോഷ്യൽ മീഡിയയും .ഇതോടെ ആലപ്പുഴയില്‍ വിവാദമായ മുഖ്യമന്ത്രിയുടെ നെഞ്ചില്‍ മൈക്ക് കുത്തിയ സംഭവത്തില്‍ പ്രതിസ്ഥാനത്ത് സിപിഐഎമ്മിന്റെ ചാനലായ കൈരളി എത്തിയിരിക്കയാണ്.
കൈരളിയുടെ മൈക്ക് നെഞ്ചില്‍ കൊള്ളുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. മുഖ്യമന്ത്രി മാധ്യമങ്ങളോട് പിണങ്ങി മുന്നോട്ട് നടക്കുമ്പോള്‍ ഇതേ മൈക്ക് നിലത്തു വീണതും വീഴുന്ന ശബ്ദത്തില്‍ മുഖ്യമന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥരും പകയ്ക്കുന്നതും ഇന്ന് മനോരമ പത്രം പ്രസിദ്ധീകരിച്ച ചിത്രത്തില്‍ വ്യക്തമായിരുന്നു.

കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയപ്പോഴാണ് മൈക്ക് നെഞ്ചില്‍ കുത്തി എന്ന പേരില്‍ മുഖ്യമന്ത്രി തത്സമയം ജനങ്ങളെ അഭിമുഖീകരിക്കാതെ പിണങ്ങി പോയത്. അവലോകന യോഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി സംസാരിക്കാന്‍ തയ്യാറായതിനെ തുടര്‍ന്നാണ് മൈക്ക് നീട്ടിയത്.

എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിമാറ്റുകയായിരുന്നു. ഈ തള്ളിനിടയിലാണ് കൈരളി ചാനലിന്റെ മൈക്ക് മുഖ്യമന്ത്രിയുടെ നെഞ്ചത്ത് സ്പര്‍ശിച്ചത്. ഈ മൈക്ക് സുരക്ഷാ ഉദ്യോഗസ്ഥരാണ് തട്ടിതെറിപ്പിച്ചത്. കൈരളിയുടെ വിന്‍ഡ്ഷീല്‍ഡും ചാനല്‍ ഐഡിയും മുഖ്യമന്ത്രിക്കു മുന്നില്‍ വീണു കിടക്കുന്ന ചിത്രങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കൈരളിയുടെ മൈക്കിന്റെ താഴെ വീണുകിടക്കുന്ന ഭാഗങ്ങളെ മറികടന്നാണ് മുഖ്യമന്ത്രി കാറിലേയ്ക്ക് പോയത്. പിന്നാലെ വന്ന മന്ത്രി ജി. സുധാകരനാണ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചത്.pinarayi-vijayan MIC

സുരക്ഷാ ഉദ്യോഗസ്ഥരുടെ തിക്കിത്തിരക്കു കാരണം ദേഹത്തു ചാനൽ മൈക്ക് തട്ടിയതിന്റെ പേരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കാൻ തയാറാകാതെ മുഖ്യമന്ത്രി മടങ്ങിയിരുന്നു . ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയ ദുര‍ിതാശ്വാസ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷമാണു മാധ്യമപ്രവർത്തകരോടു സംസാരിക്കാൻ തയാറാകാതെ, ചാനലിന്റെ മൈക്ക് തട്ടിത്തെറിപ്പിച്ച് മുഖ്യമന്ത്രി നടന്നുനീങ്ങിയത്.

അവലോകന യോഗത്തിനായി ഇന്നലെ രാവിലെ പത്തിനാണ് ആലപ്പുഴ മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി എത്തിയത്. മന്ത്രിമാരെല്ലാം നേരത്തേ സ്ഥലത്തെത്തി. പ്രളയബാധിതമായ കുട്ടനാട് സന്ദർശിക്കാതെ മുഖ്യമന്ത്രി അവലോകന യോഗം മാത്രം നടത്തിയതു പ്രഹസനമാണെന്ന് ആരോപിച്ച് യുഡിഎഫ് ജനപ്രതിനിധികൾ യോഗം ബഹിഷ്കരിച്ചു. യോഗത്തിനു മുൻപു മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. മാധ്യമപ്രവർത്തകർ ഹാളിൽ പ്രവേശിക്കരുതെന്നു മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ യോഗം ആരംഭിക്കുന്നതിനു മുൻപ് ആവശ്യമായ ചിത്രങ്ങളും വിഡിയോയും പകർത്തിയ ശേഷം അവർ പുറത്തേക്കിറങ്ങി.

മുഖ്യമന്ത്രിയും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാത്രമുള്ള ഹാളിൽ വാതിലടച്ചായിരുന്നു യോഗം. യോഗം തുടങ്ങിയശേഷം എത്തിയ യു.പ്രതിഭ എംഎൽഎയെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. എംഎൽഎയാണന്നും കടത്തിവിടണമെന്നും ആവശ്യപ്പെട്ടതോടെയാണു വാതിൽ തുറന്നത്.

ആലപ്പുഴ കലക്ടറുടെ സ്വാഗതപ്രസംഗം അവസാനിച്ചതോടെ മുഖ്യമന്ത്രി പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇനി അനൗൺസ്മെന്റ് വേണ്ടെന്ന് അറിയിച്ചശേഷം മുഖ്യമന്ത്രി പ്രസംഗിക്കാനുള്ളവരെ പേരെടുത്തുവിളിക്കുകയായിരുന്നു. മന്ത്രി സുനിൽകുമാറിന്റെ പ്രസംഗം നീണ്ടുപോയപ്പോൾ മൈക്കിൽ തട്ടി ഓർമിപ്പിക്കുകയും ചെയ്തു. യോഗത്തിൽ ചർച്ച ഉണ്ടാകില്ലെന്നും ചോദ്യങ്ങൾ എഴുതി ചോദിക്കണമെന്നും മന്ത്രി ജി.സുധാകരൻ അറിയിച്ചു.

യോഗം കഴിഞ്ഞു പുറത്തിറങ്ങിയ മുഖ്യമന്ത്രിയുടെ പ്രതികരണം മാധ്യമപ്രവർത്തകർ പ്രതീക്ഷിച്ചെങ്കിലും പൊലീസ് സുരക്ഷാ സംഘത്തിന്റെ വലയത്തിൽ മുഖ്യമന്ത്രി മുന്നോട്ടു പോകുകയായിരുന്നു. പ്രധാന തീരുമാനങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന ചോദ്യം കേട്ടയുടൻ മുഖ്യമന്ത്രി നിന്നു. ‘കുട്ടനാടിനെക്കുറിച്ച്…’ എന്നു മുഖ്യമന്ത്രി പറഞ്ഞു തുടങ്ങിയപ്പോഴേക്കും മാധ്യമപ്രവർത്തകർ മൈക്ക് മുഖ്യമന്ത്രിയുടെ അടുത്തേക്കു കൊണ്ടുവന്നു.

സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരെ തള്ളി നീക്കുകയും തിക്കിത്തിരക്ക് ഉണ്ടാക്കുകയും ചെയ്തു. ഇതിനിടയിൽ ആണ് കൈരളി ചാനലിന്റെ മൈക്ക് മുഖ്യമന്ത്രിയുടെ ദേഹത്തു തട്ടിയത് . പ്രകോപിതനായ മുഖ്യമന്ത്രി ദേഷ്യത്തോടെ മൈക്ക് തട്ടിനീക്കി. മൈക്കിന്റെ വിൻഡ് ഷീൽഡും ചാനൽ ഐഡിയും തെറിച്ചു താഴേക്കു വീണു. പെട്ടെന്നു തന്നെ അദ്ദേഹം സംസാരം നിർത്തി മാധ്യമങ്ങളെ അവഗണിച്ചു വാഹനത്തിലേക്കു കയറുകയായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി താമസിക്കുന്ന കേരളാ ഹൗസിൽ കത്തിയുമായെത്തി മാവേലിക്കര സ്വദേശി ഭീഷണി മുഴക്കിയ സാഹചര്യത്തിൽ സുരക്ഷ വർധിപ്പിച്ചിരുന്നു.

മുൻപ് മൈക്ക് ദേഹത്ത് സ്പര്‍ശിച്ചതിന്റെ പേരില്‍ സമാനമായ രീതിയില്‍ മുഖ്യമന്ത്രി എറണാകുളത്ത് പിണങ്ങിയ സംഭവം ഉണ്ടായി. അന്ന് മനോരമയുടെ റിപ്പോര്‍ട്ടറുടെ മൈക്കാണ് തട്ടിയത് എന്ന പേരില്‍ സൈബര്‍ സിപിഐഎമ്മുകാര്‍ മനോരമയ്ക്ക് നേരെ വലിയ തോതില്‍ എതിര്‍പ്രചാരണം .

Advertisement
National12 mins ago

നെഹ്‌റു കുടുംബം നയിച്ചില്ലെങ്കിൽ പാർട്ടി പിളരും..!! പാരമ്പര്യം കയ്യൊഴിയാനാകാതെ കോണ്‍ഗ്രസ്

Kerala1 hour ago

രമ്യ ഹരിദാസിനെതിരെ വിമര്‍ശനുമായി ദീപ നിശാന്ത്..ദളിത് യുവതി കാറിലിരുന്ന് പോകുന്നതു കാണുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയല്ല ജാതി.

Kerala2 hours ago

കാലവര്‍ഷ ദുരന്തം;നാല് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. കേരള തീരത്ത് 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത;കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്.കനത്ത ജാഗ്രത !!!

mainnews1 day ago

ദേശാഭിമാനിയെ തള്ളി!.പാര്‍ട്ടി സാജന്റെ കുടുംബത്തിനൊപ്പമെന്ന് കോടിയേരി !

Kerala2 days ago

റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്ക്അപ്പ് വാന്‍ ഇടിച്ച് തെറിപ്പിച്ചു, പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി എന്താണ് ? സോഷ്യല്‍ മീഡിയകളില്‍ വൈറലായ അപകട വാർത്ത.

Kerala2 days ago

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു തുടക്കം

fb post2 days ago

എ.കെ.ആന്റണി ഒരിക്കൽ പോലും ബിജെപിക്ക് എതിരെ സംസാരിക്കാത്ത നേതാവ്

Article2 days ago

ചന്ദ്രനിലെ ബൈബിള്‍ വായനയ്ക്കും തിരുവത്താഴ സ്മരണയ്ക്കും അരനൂറ്റാണ്ട് !

Offbeat3 days ago

ഒരു ദ്വീപ് രാജ്യത്തെ നശിപ്പിക്കുന്ന ലയണ്‍ ഫിഷ്; ഭക്ഷണമാക്കി പ്രതിസന്ധി മറികടക്കാന്‍ ശ്രമം

Politics3 days ago

30 കോടി വാഗ്ദാനം, വേണ്ടെന്നും പറഞ്ഞിട്ടും 5 കോടി വീട്ടില്‍ വച്ചിട്ടുപോയി; ബിജെപിയുടെ കുതിരക്കച്ചവടത്തെക്കുറിച്ച് എംഎല്‍എ

Offbeat3 weeks ago

ഷാര്‍ജ സുല്‍ത്താന്റെ മകന്റെ മരണം മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന്..!! സെക്‌സ് പാര്‍ട്ടിയും മയക്ക്മരുന്ന് പാര്‍ട്ടിയും നടന്നു

Kerala4 weeks ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Offbeat2 weeks ago

ബ്രിട്ടീഷ് പൗരനുമായുള്ള സൗഹൃദം; മരണഭയത്തില്‍ ദുബായ് രാജ്ഞി നാടുവിട്ടു

Kerala3 weeks ago

തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു..!! റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

National1 week ago

ആര്‍എസ്എസ് നേതാവിന്റെ ലൈംഗീക കേളികള്‍ ചോര്‍ന്നു..!! യുവാവ് കൊല്ലപ്പെട്ടിരിക്കാമെന്ന് കോണ്‍ഗ്രസ്

കണ്ണൂര്‍6 days ago

സെബിനും ടിക്‌സിനും ഇന്ന് വിവാഹിതരാകുന്നു; ചെറിയരീക്കമല സെന്റ് ജോസഫ് പള്ളിയില്‍വച്ചാണ് വിവാഹം

Offbeat1 week ago

പ്രിന്‍സസ് ഹയയുടെ അവിഹിതബന്ധം കയ്യോടെ പിടികൂടി: രാജകുമാരി നാടുവിട്ടതിന് പിന്നില്‍ ഞെട്ടിക്കുന്ന കഥകള്‍

National2 weeks ago

രാമലിംഗ റെഡ്ഡിമുഖ്യമന്ത്രി, 6 പേര്‍ക്ക് മന്ത്രി സ്ഥാനം!! കര്‍ണാടകയിലെ ഒത്ത്തീര്‍പ്പ് ഫോര്‍മുല ഒരുങ്ങുന്നു

Kerala4 weeks ago

അബ്ദുള്ളക്കുട്ടി മത്സരിച്ചാൽ മുസ്ലീം വോട്ട് കിട്ടില്ല, ഹിന്ദുവോട്ട് പോകും..!! ബിജെപി സംസ്ഥാന നേതൃത്വം അമര്‍ഷത്തില്‍

Crime4 weeks ago

കേരള ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ ചാട്ടം; ജാമ്യത്തിലെടുക്കാന്‍ പണമില്ലാത്തതിനാലെന്ന് സഹ തടവുകാര്‍

Trending

Copyright © 2019 Dailyindianherald