എന്തൊക്കെ സംഭവിച്ചാലും മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ലോട്ടറി തട്ടിപ്പു കേസ് പ്രതി സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹാജരാകും

damodharan

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായ എംകെ ദാമോദരന്‍ ലോട്ടറി തട്ടിപ്പു കേസ് പ്രതിക്കു വേണ്ടി കോടതിയില്‍ ഹാജരായത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിയമോപദേശകനായി ഇരുന്നുകൊണ്ട് ഇത്തരം നടപടി ചെയ്തത് ശരിയല്ലെന്നും ഇയാളെ സ്ഥാനത്തുനിന്ന് മാറ്റണമെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍, ഇതൊന്നും എംകെ ദാമോദരന് പ്രശ്‌നമല്ല. ദാമോദരന്‍ ഹൈക്കോടതിയില്‍ വീണ്ടും ഹാജരായി. എന്‍ഫൊഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം കെ ദാമോദരന്‍ വീണ്ടും ഹാജരായത്. കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കണമെന്ന് ദാമോദരന്‍ കോടതിയില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് വ്യാഴാഴ്ചത്തേയ്ക്ക് കേസ് മാറ്റി. അതേസമയം, മാര്‍ട്ടിന്റെ സ്വത്ത് കണ്ട് കെട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാര്‍ട്ടിന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സിബിഐ നടപടിക്കും ഇത് അംഗീകരിച്ച കീഴ്കോടതി നിലപാടിനുമെതിരെ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള റിവിഷന്‍ ഹര്‍ജി പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ മാര്‍ട്ടിന് വേണ്ടി ഹാജരായിരിക്കുന്നത്. ദാമോദരന്റേത് അധാര്‍മിക നടപടിയാണെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ദാമോദരന്‍ നിയമോപദേശകന്റെ സ്ഥാനം ഒഴിയുന്നതായി വാര്‍ത്തയുമുണ്ടായിരുന്നു.

Top