മൃഗങ്ങളെ കെട്ടിയിട്ട് പീഡിപ്പിച്ചതിനു അമീറുള്‍ ഇസ്ലാമിനെതിരെ കേസെടുക്കും

Ameerul-Islam

കൊച്ചി: ജിഷയെ കൊന്ന അമീറുള്‍ ഇസ്ലാമിന്റെ ജീവിത രീതികളും കഥകളും വളരെ വിചിത്രമാണെന്നാണ് വിവരം. അമീറുള്‍ ഇസ്ലാം മൃഗങ്ങളെ കെട്ടിയിട്ട് വരെ പീഡിപ്പിച്ചിട്ടുണ്ട്. പുതിയ രണ്ടു കേസുകള്‍ കൂടി ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ ആലോചിക്കുന്നത്. മൃഗങ്ങളെ കെട്ടിയിട്ട് പീഡിപ്പിച്ചതിനും കേസെടുത്തേക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നാട്ടുകാരില്‍ നിന്നാണ് ഇതിനു അനുകൂലമായ വിവരങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം പെരുമ്പാവൂരില്‍ മൃഗങ്ങളെ കെട്ടിയിട്ട് ഉപദ്രവിച്ചതിന് ഒരു അസം സ്വദേശിയെ പിടികൂടിയിരുന്നു. ഇയാള്‍ക്ക് അമീറുമായി സാമ്യമുണ്ടെന്നു നാട്ടുകാര്‍ പൊലീസിനോടു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷയുടെ വീടിനു സമീപം തന്നെ ഒരു ആടിനെ പീഡിപ്പിച്ചതിനും ഒരു കേസ് നേരത്തെ തന്നെ അമീറുളിനെതിരെ എടുത്തിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏതോ ഒരു ഇതര സംസ്ഥാന തൊഴിലാളി എടുത്തതാണ് വീഡിയോ എന്നാണ് സംശയം. അമീറിന്റെ സ്വഭാവ വൈകൃതം ഇവിടെയും പ്രകടമായിരുന്നു. ലൈംഗികബന്ധത്തിനു ശേഷം ഇരയെ മുറിവേല്‍പിക്കുക ഇയാളുടെ ഒരു പൊതുസ്വഭാവമാണ്. ഇതുപോലെ ആടിനെ പീഡിപ്പിച്ച ശേഷം ആടിന്റെ ഗുഹ്യഭാഗത്തും മുറിവേല്‍പിച്ചിരുന്നു.

Top